Follow the News Bengaluru channel on WhatsApp

സ്ഥാനാർത്ഥിക്കെതിരെ കേസെടുത്ത പോലീസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റി

ബെംഗളൂരു : രാജരാജേശ്വരി നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുസുമത്തിനെതിരെ കേസെടുത്ത രാജ രാജേശ്വരി നഗര്‍ പോലീസ് ഇൻസ്പെക്ടറെ ഇലക്ഷൻ കമ്മീഷന്റെ നിര്‍ദേശപ്രകാരം സ്ഥലം മാറ്റി. പോലീസ് ഇന്‍സ്‌പെക്ടര്‍ നവീന്‍ സുപേക്കറെയാണ് സ്ഥലം മാറ്റിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കവേ തിരഞ്ഞടുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചാണ് നവീന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്. തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് കാണിച്ച് കോണ്‍ഗ്രസ് പോള്‍ പാനലിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മല്ലേശ്വരം ട്രാഫിക്ക് ഇന്‍സ്‌പെക്ടര്‍ അനിലിനാണ് നവീന്‍ സുപേക്കറുടെ ചുമതല നല്‍കിയിരിക്കുന്നത്. നവീന്‍ സുപേക്കറുടെ നടപടി ഏറെ വിവാദമായിരുന്നു.

നവംബര്‍ മൂന്നിന് നടക്കുന്ന ഉപതിരഞ്ഞടുപ്പിനോടനുബന്ധിച്ച് കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനേയും കര്‍ണാടക റിസര്‍വ് പോലീസിനേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞടുപ്പിന് മുന്നോടിയായുള്ള സേനകളുടെ ഫ്‌ലാഗ് മാര്‍ച്ച് കാമാക്ഷിപാളയ, ജ്ഞാന ഭാരതി നഗര്‍, അന്നപൂര്‍ണേശ്വരി നഗര്‍, രാജരാജേശ്വരി നഗര്‍ എന്നിവിടങ്ങളില്‍ നടന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.