പൂനെ ബെംഗളൂരു പാതയില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് അഞ്ചു മലയാളികള്‍ മരിച്ചു

മുംബൈ: മലയാളികള്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് മൂന്നു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരണപ്പെട്ടു. പൂനെ ബെംഗളൂരു പാതയില്‍ സത്താറക്ക് സമീപം കറാഡില്‍ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു അപകടം. മുബൈയില്‍ നിന്നും ഗോവയിലേക്ക് വിനോദ യാത്രക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍ പ്പെട്ടത്. ഡ്രൈവര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

തൃശ്ശൂര്‍ പുല്ലഴി സ്വദേശി മധുസൂദനന്‍ നായര്‍ (55), ഭാര്യ ഉഷ നായര്‍ (40) മകന്‍ ആദിത്യാ നായര്‍ (23), തിരുവല്ല സ്വദേശികളായ സാജന്‍ നായര്‍ (33), മകന്‍ ആരവ് നായര്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്.
കറാഡിലെ ഉംബ്രജ് ഗ്രാമത്തിലെ തരാളി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് നിയന്ത്രണം തെറ്റിയ വാഹനം 50 അടി താഴെക്ക് നദിയില്‍ വീഴുകയായിരുന്നു. അഞ്ചു പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

അപകടത്തില്‍ പെട്ട കുടുംബങ്ങള്‍ നേവി മുംബൈ വാഷി സെക്ടര്‍ 16 ലും, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലിലുമാണ്  താമസിച്ചിരുന്നത്. ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദനന്‍ നായര്‍, സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മധുസൂദനന്റെ മകള്‍ അര്‍ച്ചനക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സത്താറയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കറാഡിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാനായി ബന്ധുക്കള്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.