കര്‍ണാടകയിലെ ദേശീയ പാതകളില്‍ പത്ത് ഇടങ്ങള്‍ അപകടമേഖലകളെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം

ബെംഗളൂരു : സംസ്ഥാനത്തെ ദേശീയ പാതകളില്‍ പത്ത് ഇടങ്ങളില്‍ അപകട മേഖലകള്‍ ഉള്ളതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (എംഒആര്‍ടിഎച്ച്). ഇതില്‍ രണ്ടെണ്ണം ബെംഗളൂരുവിനടുത്തുള്ള ഹൊസൂര്‍ റോഡിലാണ്.

റോഡ് ഗതാഗതമന്ത്രാലയം കഴിഞ്ഞ 2016 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ നടന്ന റോഡ് അപകടങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ ദേശീയ പാതകളിലെ പത്ത് മേഖലകള്‍ തിരഞ്ഞെടുത്തത്. ഈ വര്‍ഷങ്ങളില്‍ 37 പേര്‍ റോഡപകടങ്ങളില്‍ മരിച്ച രാമനഗര ജില്ലയിലെ അഗര ക്രോസ് (എന്‍ എച്ച് – 209), 35 പേര്‍ മരിച്ച ബാഗല്‍ കോട്ട ജില്ലയിലെ ദേവലപുര ക്രോസ് (എന്‍ എച്ച് 50 ) 23 പേര്‍ വീതം മരണപ്പെട്ട ഹുളിമാവ്, സിങ്ങ സാന്ദ്ര റോഡ്, ഹെബ്ബഗൊഡി എന്നിവയാണ് കൂടുതല്‍ അപകടസാധ്യതയുള്ളു മേഖലകള്‍.

30 പേര്‍ മരിച്ച രാമനഗരയിലെ മലഗനഹള്ളി(എന്‍ എച്ച് 275), 29 പേര്‍ മരിച്ച റായ്ച്ചൂരിലെ ബേസ് പവര്‍ -എംപിസിഎല്‍പാത (എന്‍ എച്ച് 167), 28 പേര്‍ മരിച്ച ചിത്രദുര്‍ഗയിലെ ജെ ജി ഹള്ളി(എന്‍എച്ച് 4 ), 27 പേര്‍ മരിച്ച മാണ്ഡ്യയിലെ ഈസ്റ്റ് പി എസ് ക്രോസ് (എന്‍ എച്ച് 275), 24 പേര്‍ മരിച്ച റായ്ച്ചൂരിലെ സന്തെകെല്ലൂര്‍ (എന്‍ എച്ച് 167), 23 പേര്‍ മരിച്ച രാമനഗരയിലെ കഗ്ഗലിപുര (എന്‍ എച്ച് 209), എന്നിവിടങ്ങളാണ് സംസ്ഥാനത്തെ ദേശീയപാതകളിലെ മറ്റ് അപകട മേഖലകള്‍.

അപകട സാധ്യതകളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകമാനം 5583 ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. ഇതില്‍ എകദേശം പത്തു ശതമാനത്തിനടുത്ത് (551എണ്ണം) കര്‍ണാടകയിലാണെന്ന് റോഡ് ഗതാഗത മന്ത്രാലയം പറയുന്നു. റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരത്തില്‍ തയ്യാറാക്കിയ ബ്ലാക്ക് സ്‌പോട്ടുകള്‍ സഹായകരമാകുമെന്ന് ഗതാഗത വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.