Follow the News Bengaluru channel on WhatsApp

ഭാരത ബന്ദ്‌; പിന്തുണയുമായി കര്‍ണാടക രാജ്യ റൈത്ത സംഘയും

ബെംഗളൂരു: കര്‍ഷക സമരത്തിന്‍റെ ഭാഗമായി ഡിസംബര്‍ എട്ടാം തീയതി നടക്കുന്ന ഭാരത ബന്ദിന്  പിന്തുണയുമായി കര്‍ണാടക രാജ്യ റൈത്ത സംഘയും. റൈത്ത സംഘ അധ്യക്ഷന്‍ കൊഡിഹള്ളി ചന്ദ്രശേഖര്‍ ആണ് പിന്തുണ അറിയിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരത്തിലാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരോടും രാജ്യത്തെ കര്‍ഷകരോട് ഐകദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കര്‍ഷക സമരത്തിനും എട്ടാം തീയതി രാജ്യ വ്യാപകമായി നടത്തുന്ന ബന്ദിനും റൈത്ത സംഘ പിന്തുണ നല്‍കും. ജില്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ബന്ദിനോടനുബന്ധിച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഒന്നുചേര്‍ന്ന് ഡിസംബര്‍ ഒമ്പതിന് വിധാന്‍ സൗധയ്ക്ക് സമീപം പ്രതിഷേധിക്കും. ചന്ദ്രശേഖര്‍ പറഞ്ഞു.

ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ഭാരത ബന്ദിന് കോണ്‍ഗ്രസ് അടക്കമുള്ള പതിനൊന്നോളം പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പിന്തുണ അറിയിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.