Follow the News Bengaluru channel on WhatsApp

കർണാടക സ്വദേശികളായ സ്വർണ ഏജൻ്റുമാരെ തട്ടിക്കൊണ്ടുപോയി 14 ലക്ഷം കവർന്ന കേസില്‍ അഞ്ചു പേർ പിടിയിലായി

ബെംഗളൂരു : കര്‍ണാടക സ്വദേശികളായ സ്വര്‍ണ ഏജന്റുമാരെ തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അഞ്ചു പേര്‍ മഞ്ചേശ്വരം പോലീസിന്റെ പിടിയിലായി. മംഗളൂരു ബണ്ട്വാളിലെ അബ്ദുള്‍ അസീസ് (27), റൗഫ് (26), ഇക്ബാല്‍ (27), റിസ്വാന്‍ (27), രഞ്ജിത്ത് (27) എന്നിവരാണ് മഞ്ചേശ്വരം പോലീസിന്റെ പിടിയിലായത്.

ഡിസംബര്‍ പത്തിന് മഞ്ചേശ്വരത്താണ് സംഭവം. കാസറഗോഡ് ജില്ലയിലെ ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങാനായി വരികയായിരുന്ന കര്‍ണാടക സ്വദേശികളായ മഹേഷ്, അവിനാശ് എന്നിവരാണ് കവര്‍ച്ചക്ക് ഇരയായത്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് റോഡില്‍ വെച്ച് ഒമ്പത് പേരടങ്ങുന്ന കവര്‍ച്ചാ സംഘം ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി രണ്ടു പേരേയും തട്ടികൊണ്ടു പോയി കവര്‍ച്ച ചെയ്യുകയായിരുന്നു.

കേസില്‍ രണ്ടു പേര്‍ നേരത്തെ പിടിയിലായിരുന്നു. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകരും കേസിലെ ഒന്നും രണ്ടും പ്രതികളുമായ തലപ്പാടി കെ സി റോഡ് കൊമ്മങ്കളിയിലെ സഹോദരങ്ങള്‍ കവര്‍ച്ച ചെയ്ത പണവുമായി കര്‍ണാടക വിട്ടതായാണ് പോലീസ് സംശയിക്കുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.