Follow the News Bengaluru channel on WhatsApp

പ്രമുഖ വ്യവസായി പി പി മഹബൂബ് നിര്യാതനായി

ബെംഗളൂരു: പ്രമുഖ വ്യവസായിയും നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ഉടമയുമായ പി. പി. മഹബൂബ് നിര്യാതനായി. 50 വയസ്സായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരിനടുത്ത് കരിയാട് സ്വദേശിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം കരിയാട് പുതുശേരി പള്ളി ഖബർസ്ഥാനിൽ നടന്നു.

വെല്‍ക്കം ഗ്രൂപ്പ് ഉടമയായിരുന്ന പരേതനായ പി.പി.അബൂബക്കര്‍ ഹാജിയുടെ മകനാണ്. ബെംഗളൂവിലെ പ്രമുഖ സ്‌പൈസസ് നിര്‍മ്മാതാക്കളായ ശബീര്‍ ഫുഡ്‌സ് ഉടമയാണ്. ബെംഗളൂരുവിലും ഖത്തര്‍, യുഎഇ തുടങ്ങിയ വിദേശങ്ങളിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്.

ഉദാരമതിയും ജീവകാരുണ്യപ്രവര്‍ത്തങ്ങളില്‍ സജീവതല്പരനും നിശബ്ദ്ദ പ്രവര്‍ത്തകനുമായിരുന്നു. ബെംഗളൂരു കെഎംസിസിയുടെ സഹചാരിയായിരുന്നു. മാതാവ് പട്ടര്‍ വീട്ടില്‍ മറിയം ഹജ്ജുമ്മ. പാക്കഞ്ഞി സാജിതയാണ് ഭാര്യ. മുനീബ ശബീര്‍, മുബശ്ശിറ മുഹമ്മദ് എന്നിവര്‍ മക്കളാണ്. പൊട്ടങ്കണ്ടി ശബീര്‍, മുഹമ്മദ് (കൈനാട്ടി) മരുമക്കളാണ്. അഷ്‌റഫ് ,അന്‍സാര്‍ എന്നീ സഹോരങ്ങളും,സീനത്ത്,സുഹറ,അസ്മ, ഹസീന സഹോദരികളുമാണ്. മൊയ്തീന്‍ ലോയല്‍ വേള്‍ഡ് (മൈസൂര്‍ ) മത്തത്ത് ഇഖ്ബാല്‍, എഐകെഎംസിസി ബെംഗളൂരു ഘടകം പ്രസിഡണ്ട് തയ്യുളളതില്‍ ഉസ്മാന്‍, അന്‍സാര്‍ കാരാച്ചി എന്നിവര്‍ സഹോദരി ഭര്‍ത്താക്കന്‍മാരാണ്.

ബെംഗളൂരു മര്‍ച്ചന്റ് അസോസിയേഷന്‍ (ബിഎംഎ) അനുശോചിച്ചു

ബെംഗളൂരു: ബിസിനസ് രംഗത്തുള്ളവര്‍ക്ക് വഴികാട്ടിയും വ്യവസായികള്‍ക്ക് പ്രചോദനവുമായ സംരംഭകനെയാണ് പി. പി. മഹബൂബ് ന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് ബെംഗളൂരു മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് വി പി  അബ്ദുല്ല, ജനറല്‍ സെക്രട്ടറി പി വി. അഷ്‌റഫ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

യുഎഇയിലും ഖത്തറിലും നിരവധി വ്യാപാര കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തിയ മഹബൂബിന്‍റെ തട്ടകം ബെംഗളൂരു ആയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ബെംഗളൂരുവിലെ വ്യാപാര സമൂഹത്തിന് തീരാത്ത നഷ്ടമാണ്. കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും എത്രയും പെട്ടെന്ന് സമാധാനം കൈവരിക്കാന്‍ കഴിയട്ടെയെന്ന് ബിഎംഎ. ആശംസിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.