കഴുത്തില്‍ കുരുക്കുമായി പതിനേഴുകാരി വീട്ടിനകത്ത് മരിച്ച നിലയില്‍
ബെംഗളൂരു: കഴുത്തില്‍ കുരുക്കുമായി പതിനേഴുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരുവിനടുത്തുള്ള ഉള്ളാളിലാണ് സംഭവം. ഉള്ളാള്‍ കമ്പള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷയാണ് മരിച്ചത്.
നന്ദൂരിലെ കോളേജ് വിദ്യാര്‍ഥിനിയായ പ്രേക്ഷ ബുധനാഴ്ച്ച ക്ലാസില്‍ പോയിരുന്നില്ല. അങ്കണ്‍വാടി ജീവനക്കാരിയായ അമ്മ ഉച്ചക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പേഴാണ് മകള്‍ കഴുത്തില്‍ കുരുക്കുമായി മരിച്ച നിലയില്‍ കാണുന്നത്.
സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പ്രേക്ഷ വീട്ടില്‍ തനിച്ചിരിക്കുന്ന സമയത്ത് മൂന്ന് പേര് വീട്ടിലേക്ക് വരുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞു. മോഡലിംഗില്‍ താല്പര്യമുണ്ടായിരുന്ന പ്രേക്ഷ ഫോട്ടോ ഷൂട്ടിനായി ബുധനാഴ്ച രാത്രി ബെംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. ഉള്ളാള്‍ പോലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.