Follow the News Bengaluru channel on WhatsApp

നിയമസഭ തിരഞ്ഞെടുപ്പ്: 83 സ്ഥാനാർത്ഥികളെ സിപിഎം പ്രഖ്യാപിച്ചു; അഞ്ച് മന്ത്രിമാർ ഇത്തവണ മത്സരത്തിനില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു. ഇതിൽ 4 പേർ 30 വയസിന്‌ താഴെയുള്ളവരാണ്‌. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33 എംഎൽഎമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്‌ഡലത്തിൽനിന്ന്‌ ജനവിധി തേടും. ആരോഗ്യമന്ത്രി കെ കെ ശൈലജ (മട്ടന്നൂർ), കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വി ഗോവിന്ദൻ (തളിപറമ്പ്‌), കെ രാധാകൃഷ്‌ണൻ (ചേലക്കര)എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളും  മന്ത്രിമാരുമായ എം എം മണി(ഉടുമ്പൻചോല ), ടി പി രാമകൃഷ്‌ണൻ (പേരാമ്പ്ര), സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ പി രാജീവ്‌ (കളമശ്ശേരി), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്‌.  ഇവരെ കൂടാതെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, എ സി മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ എന്നിവരും ജനവിധി തേടുന്നുണ്ട്‌. കലാകാരൻമാരായ മുകേഷും (കൊല്ലം) ദലിമയും (അരൂർ) , അസ്‌ഥിരോഗ വിദഗ്‌ധനായ ഡോ ജെ ജേക്കബും (തൃക്കാക്കര) ഡോക്‌ടറായ ഡോ. സുജിത്ത് വിജയനും (ചവറ) മത്സരരംഗത്തുണ്ട്‌.

പട്ടിക താഴെ

കാസർഗോഡ്
  • ഉദുമ സി എച്ച് കുഞ്ഞമ്പു
  • തൃക്കരിപ്പൂർ എം വി രാജഗോപാലൻ
കണ്ണൂർ
  • പയ്യന്നൂർ ടി ഐ മധുസൂദനൻ
  • കല്ല്യാശ്ശേരി എം വിജിൻ
  • തളിപ്പറമ്പ്  എം വി ഗോവിന്ദൻ
  • അഴീക്കോട് കെ വി സുമേഷ്
  • ധർമ്മടം പിണറായി വിജയൻ
  • തലശ്ശേരി എ  എൻ ഷംസീർ
  • മട്ടന്നൂർ കെ കെ ശൈലജ
  • പേരാവൂർ സക്കീർ ഹുസൈൻ
വയനാട്‌
  • മാനന്തവാടി ഒ.ആർ. കേളു
  • സുൽത്താൻബത്തേരി എം എസ്‌ വിശ്വനാഥൻ
കോഴിക്കോട്‌
  • കൊയിലാണ്ടി കാനത്തിൽ ജമീല
  • പേരാമ്പ്ര -ടി.പി. രാമകൃഷ്ണൻ
  • ബാലുശ്ശേരി സച്ചിൻ ദേവ്
  • കോഴിക്കോട് വടക്ക് -തോട്ടത്തിൽ രവീന്ദ്രൻ
  • ബേപ്പൂർ -പി.എ. മുഹമ്മദ് റിയാസ്
  • കുന്ദമംഗലം പി ടി എ റഹിം
  • കൊടുവള്ളി കാരാട്ട് റസാക്ക്
  • തിരുവമ്പാടി ലിന്റോ ജോസഫ്
മലപ്പുറം
  • കൊണ്ടോട്ടി സുലൈമാൻ ഹാജി
  • നിലമ്പൂർ പി.വി. അൻവർ
  • വണ്ടൂർ പി മിഥുന
  • പെരിന്തൽമണ്ണ കെ.പി. മുഹമ്മദ് മുസ്തഫ
  • മങ്കട ടി കെ റഷീദലി
  • മലപ്പുറം പാലൊളി അബ്‌ദുറഹ്‌മാൻ
  • വേങ്ങര പി ജിജി
  • താനൂർ -വി. അബ്ദുറഹ്മാൻ
  • തിരൂർ  -ഗഫൂർ ലില്ലീസ്
  • തവനൂർ  കെ.ടി. ജലീൽ
  • പൊന്നാനി -പി. നന്ദകുമാർ
പാലക്കാട്‌
  • തൃത്താല എം.ബി. രാജേഷ്
  • ഷൊർണ്ണൂർ പി മമ്മിക്കുട്ടി
  • ഒറ്റപ്പാലം പ്രേംകുമാർ
  • കോങ്ങാട് കെ ശാന്തകുമാരി
  • മലമ്പുഴ എ പ്രഭാകരൻ
  • പാലക്കാട് : അഡ്വ.സി പി പ്രമോദ്
  • തരൂർ പി പി സുമോദ്‌
  • നെന്മാറ കെ. ബാബു
  • ആലത്തൂർ കെ.ഡി. പ്രസേനൻ
തൃശൂർ
  • ചേലക്കര കെ. രാധാകൃഷ്ണൻ
  • കുന്നംകുളം എ.സി. മൊയ്തീൻ
  • ഗുരുവായൂർ   എം കെ അക്‌ബർ
  • മണലൂർ മുരളി പെരുനെല്ലി
  • വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി
  • ഇരിങ്ങാലക്കുട ഡോ.ആർ. ബിന്ദു
  • പുതുക്കാട്  കെ.കെ. രാമചന്ദ്രൻ
എറണാകുളം
  • ആലുവ ഷെൽന നിഷാദ്
  • കളമശ്ശേരി പി രാജീവ്‌
  • വൈപ്പിൻ കെ.എൻ. ഉണ്ണികൃഷ്ണൻ
  • കൊച്ചി കെ.ജെ. മാക്സി
  • തൃപ്പൂണിത്തുറ എം. സ്വരാജ്
  • എറണാകുളം ഷാജി ജോർജ്‌
  • തൃക്കാക്കര ഡോ. ജെ ജേക്കബ്ബ്‌
  • കുന്നത്തുനാട് പി വി ശ്രീനിജൻ
  • കോതമംഗലം -ആൻറണി ജോൺ
ഇടുക്കി
  • ഉടുമ്പൻചോല എം എം മണി
കോട്ടയം
  • ഏറ്റുമാനൂർ -വി.എൻ. വാസവൻ
  • കോട്ടയം കെ. അനിൽകുമാർ
  • പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്
ആലപ്പുഴ
  • അരൂർ -ദലീമ ജോജോ
  • ആലപ്പുഴ -പി.പി. ചിത്തരഞ്ജൻ
  • അമ്പലപ്പുഴ -എച്ച്. സലാം
  • കായംകുളം -യു. പ്രതിഭ
  • മാവേലിക്കര എം.എസ്. അരുൺ കുമാർ
  • ചെങ്ങന്നൂർ -സജി ചെറിയാൻ
പത്തനംതിട്ട
  • ആറന്മുള -വീണാ ജോർജ്
  •  കോന്നി -കെ.യു. ജനീഷ് കുമാർ
കൊല്ലം
  • ചവറ ഡോ. സുജിത്ത് വിജയൻ
  • കൊട്ടാരക്കര -കെ.എൻ. ബാലഗോപാൽ
  • കുണ്ടറ -ജെ. മേഴ്‌സിക്കുട്ടിയമ്മ
  • കൊല്ലം -എം. മുകേഷ്
  • ഇരവിപുരം -എം. നൗഷാദ്
തിരുവനന്തപുരം
  • വർക്കല -വി. ജോയ്
  • ആറ്റിങ്ങൽ -ഒ.എസ്. അംബിക
  • വാമനപുരം -ഡി.കെ. മുരളി
  • കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ
  • വട്ടിയൂർക്കാവ് -വി.കെ. പ്രശാന്ത്
  • നേമം -വി. ശിവൻകുട്ടി
  • അരുവിക്കര -ജി. സ്റ്റീഫൻ
  • പാറശ്ശാല -സി.കെ. ഹരീന്ദ്രൻ
  • കാട്ടാക്കട -ഐ.ബി. സതീഷ്
  • നെയ്യാറ്റിൻകര -കെ. ആൻസലൻ

 

മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ പിന്നീട്‌ പ്രഖ്യാപിക്കും.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.