കരസേന റിക്രൂട്ട് മെന്റ് റാലി മാര്‍ച്ച് 17 മുതല്‍ 27 വരെ
ബെംഗളൂരു: കരസേന റിക്രൂട്ട്മെന്റ് റാലി മാര്‍ച്ച് 17 മുതല്‍ 27 വരെ ഉഡുപ്പി മഹാത്മാ ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കും. ബാഗല് കോട്ട, വിജയപുര, ധാര്‍വാഡ്, ചിക്കമഗളൂരു, ദാവണ്‍ഗരെ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഗദഗ്, ഹാവേരി, ശിവമോഗ, ഉത്തര കന്നഡ എന്നീ ജില്ലകളില്‍ നിന്നുള്ള പുരുഷന്മാര്ക്കാണ് റാലിയില്‍ പങ്കെടുക്കാന്‍ അവസരം. നേരത്തെ രജിസ്റ്റര്‍ ചെയ്ത 38,818 ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുക. ഇവര്‍ക്ക് ഓണ്‍ലൈനായി അഡ്മിറ്റ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് റാലിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഹാജരാക്കണം. 48 മണിക്കൂറിനുള്ളില്‍ രോഗ ലക്ഷണം മില്ലാത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
ബെംഗളൂരു ഹെഡ് ക്വാര്‍ട്ടേഴ്സ് റിക്രൂട്ടിംഗ് സോണിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന റാലിക്ക് മംഗളൂരു ആര്‍മി റിക്രൂട്ട്മെന്് ഓഫീസ് നേതൃത്വം നല്‍കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.