Follow the News Bengaluru channel on WhatsApp

എൽഡിഎഫ് ചരിത്രവിജയം സുനിശ്ചിതമെന്ന് കല തെരഞ്ഞെടുപ്പ് കൺവെൻഷൻ

ബെംഗളൂരു : കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന കോലീബി സഖ്യത്തെ പരാജയപ്പെടുത്തി എല്‍ ഡി എഫ് ഗംഭീര വിജയത്തോടെ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജംഷിദ് അലി പറഞ്ഞു. കല ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജംഷിദ് അലി.

ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനമുന്നേറ്റവും എല്ലാവിധ ജനങ്ങളുടെയും ക്ഷേമവും സുസ്ഥിരമായ ഭാവിക്കായുള്ള അടിത്തറയും യഥാര്‍ത്ഥ്യമാക്കിയ ഇടതുഭരണത്തെ നിലനിര്‍ത്താന്‍ കേരളജനത ഒറ്റക്കെട്ടായി മുന്നോട്ടുവരുന്നകാഴ്ചയാണ് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ റെജി ജോണ്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ കല സെക്രട്ടറി ഫിലിപ്പ് ജോര്‍ജ്ജ് ബെംഗളൂരുവിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ലോക കേരള സഭാംഗം സി പി രാധാകൃഷ്ണന്‍, പു.കാ.സ ബെംഗളൂരുവിന്റെ സെക്രട്ടറി സുദേവ് പുത്തന്‍ചിറ, കല ജോയിന്റ് സെക്രട്ടറി തോമസ് എം എം എന്നിവര്‍
കല പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കലയുടെ സംഘാടകസമിതി കണ്‍വീനര്‍ ഷോണിമ അനീഷ് സംഘടനയുടെ സാമൂഹ്യക്ഷേമ ദൗത്യങ്ങള്‍ വിശദീകരിച്ചു. പ്രസിഡണ്ട് ജീവന്‍ തോമസ്
നന്ദി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.