Follow the News Bengaluru channel on WhatsApp

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 .75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ബെംഗളൂരു: മംഗളുരു വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 18 .75 രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി.

കാസറഗോഡ് സ്വദേശി ഷുക്കൂർ മൊയ്‌തീന്‍ കുഞ്ഞി (48), കര്‍ണാടക ഭട്കല്‍ സ്വദേശി മിസ്‌രി നസീമുല്‍ ഗനി (44) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 18.75 ലക്ഷം രൂപ വിലമതിക്കുന്ന 405 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

തിങ്കളാഴ്ച രാവിലെ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്‍ഡ്യ, സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. പ്രത്യേകം രൂപ കല്പന ചെയ്ത ചെരിപ്പിലും വായ്ക്കകത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അന്വേഷണം പുരോഗമിക്കുകയാണ്. ഡെപ്യൂടി കമീഷണര്‍ ഡോ. കപില്‍ ഗേഡ്, രാകേഷ് കുമാര്‍, സന്ദീപ് എം എസ്, ചന്ദ്രമോഹന്‍ മീന എന്നിവരടങ്ങിയ സംഘമാണ് യാത്രക്കാരെ പിടികൂടിയത്.
അടുത്ത ദിവസങ്ങളിലായി വന്‍ സ്വര്‍ണ വേട്ടയാണ് മംഗളൂരു വിമാനത്താവളത്തില്‍ നടക്കുന്നത്. അനവധി പേരാണ് ഇതിനോടകം പിടിയിലായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.