Follow the News Bengaluru channel on WhatsApp

കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം

 

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം. കേരളത്തിലേക്ക് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. കേരള പോലീസ് ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്ക് വരുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും, രാജ്യത്തിന് പുറത്തു നിന്നുള്ളവര്‍ക്കും ഇത് ബാധകമെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി ക്രമങ്ങളെ കുറിച്ചും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

പോസ്റ്റ് വായിക്കാം :

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ്ടതുണ്ട്.
ഇതിനായി റവന്യൂ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലായ
https://covid19jagratha.kerala.nic.in വെബ്‌സൈറ്റ് സന്ദര്ശിക്കുക.
ഏറ്റവും മുകളില്‍ കാണുന്ന Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന Visitor’s entry ഓപ്ഷനില്‍ നിന്നും Domestic entry തെരഞ്ഞെടുക്കണം.
ട്രെയിനിലോ ഫ്‌ലൈറ്റിലോ വരുന്നവര്‍ പുതുതായി രെജിസ്റ്റര്‍ ചെയ്യുന്നതിന് പേജില്‍ താഴെ കാണുന്ന new registration ക്ലിക്ക് ചെയ്തു Covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫൈ ചെയ്യണം.
NORKA Registration ID ഇല്ലാത്ത റോഡ് മാര്‍ഗ്ഗം വരുന്നവരും new registration ചെയ്യണ്ടതുണ്ട്.
സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.
വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും.
രജിസ്‌ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് രജിസട്രേഷന്‍ വിവരങ്ങള്‍ ടെക്സ്റ്റ് മെസേജായി വരുന്നതാണ്.
മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് വരുമ്പോള്‍ ചെക്‌പോസ്റ്റില്‍ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.
#keralapolice #covid19jagratha

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.