Follow the News Bengaluru channel on WhatsApp

കേരളത്തിലെ ലോക് ഡൗൺ; ബെംഗളൂരു- കേരള റൂട്ടിലെ നാല് ട്രെയിനുകളടക്കം മുപ്പത് ട്രെയിനുകൾ റദ്ദാക്കി

ബെംഗളൂരു : കേരളത്തിൽ മെയ് എട്ടാം തീയതി മുതൽ ഒമ്പത് ദിവസത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നത് കണക്കിലെടുത്ത് വിവിധ ഇടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി. എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, , മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകള്‍

  • 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
  • 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
  • 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
  • 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
  • 02695 ചെന്നൈ-തിരുവനന്തപുരം
  • 02696 തിരുവനന്തപുരം-ചെന്നൈ
  • 06017 ഷൊര്‍ണൂര്‍-എറണാകുളം
  • 06018 എറണാകുളം-ഷൊര്‍ണൂര്‍
  • 06023 ഷൊര്‍ണൂര്‍-കണ്ണൂര്‍
  • 06024 കണ്ണൂര്‍-ഷൊര്‍ണൂര്‍
  • 06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
  • 06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
    06791 തിരുനല്‍വേലി-പാലക്കാട്
  • 06792 പാലക്കാട്-തിരുനല്‍വേലി
  • 06347 തിരുവനന്തപുരം-മംഗലാപുരം
  • 06348 മംഗലാപുരം-തിരുവനന്തപുരം
  • 06605 മംഗലാപുരം-നാഗര്‍കോവില്‍
  • 06606 നാഗര്‍കോവില്‍-മംഗലാപുരം
  • 02677 ബെംഗളൂരു-എറണാകുളം
  • 02678 എറണാകുളം-ബെംഗളൂരു
  • 06161 എറണാകുളം-ബാനസവാടി
  • 06162 ബാനസവാടി-എറണാകുളം
  • 06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം
  • 06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍
  • 02081 കണ്ണൂര്‍-തിരുവനന്തപുരം
  • 02082 തിരുവനന്തപുരം-കണ്ണൂര്‍
  • 06843 തിരുച്ചിറപ്പള്ളി-പാലക്കാട്
  • 06844 പാലക്കാട്-തിരുച്ചിറപ്പള്ളി
  • 06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
  • 06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

വിജ്ഞാപനം :   SR Spls Cancellation Notifn

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.