Follow the News Bengaluru channel on WhatsApp

തമിഴ് ഹാസ്യ നടന്‍ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യ നടന്‍ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. പാണ്ഡുവിനും ഭാര്യ കുമുദക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് അന്ത്യം. സംസ്‌കാരം ബെസന്റ് നഗര്‍ ശ്മശാനത്തില്‍ നടന്നു.

1970 ല്‍ പുറത്തിറങ്ങിയ മാനവന്‍ എന്ന ചിത്രത്തിലൂടെയാണ് പാണ്ഡുവിന്റെ സിനിമാ ജീവിതത്തിന് തുടക്കം. 150 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഗില്ലി, കാതല്‍ കോട്ടൈ, പോക്കിരി, ഏഴയിന്‍ സിരിപ്പില്‍, ഇന്ത നിലൈ മാറും എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. കാപ്പിറ്റല്‍ ലെറ്റേഴ്‌സ് എന്ന പേരില്‍ ഡിസൈന്‍ കമ്പനി നടത്തിയിരുന്നു. ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കൊടി, തമിഴ് നാട് ടൂറിസം വകുപ്പിന്റെ ലോഗൊ എന്നിവ ഡിസൈന്‍ ചെയ്തത് കാപ്പിറ്റല്‍ ലെറ്റേഴ്‌സ് ആണ്.

പ്രിയതാരത്തിന്റെ ആകസ്മിക വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് സമൂഹ്യ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചത്.

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.