ഐസിയു ബെഡിന് കോവിഡ് രോഗിയില്‍ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റില്‍
ജയ്പൂര്‍: ഐസിയു ബെഡിന് കോവിഡ് രോഗിയില്‍ നിന്ന് 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ നഴ്സ് അറസ്റ്റിലായി. ജയ്പൂരിലെ മെട്രോ മാസ് ആശുപത്രിയിലെ നഴ്സായ അശോക് കുമാര്‍ ഗുജ്ജാറിനെയാണ് രാജസ്ഥാന് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.
രാജസ്ഥാന് ആരോഗ്യസര്‍വകലാശാലയില്‍ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക ചികിത്സ സംവിധാനത്തില്‍ ഐസിയു ബെഡ് സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്ന് ഡിജിപി ബി എല്‍ സോണി പറഞ്ഞു. 95,000 രൂപ പരാതിക്കാരന് നഴ്സിന് നല്കി. 23,000 രൂപ കൂടി പരാതിക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയാണ് ഇയാളെ പിടിയിലായത്. ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.