Follow the News Bengaluru channel on WhatsApp

രണ്ട് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ കൂടി ബെംഗളൂരുവിലെത്തി

ബെംഗളൂരു: 120 മെട്രിക് ടൺ വീതം ദ്രവീകൃത മെഡിക്കൽ ഓക്സിജനുമായി രണ്ട് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഇന്നലെ ബെംഗളൂരുവിലെത്തി. ഒഡിഷയിലെ ജയ്പൂർ ജില്ലയിലെ കലിംഗനഗറിൽനിന്നും പുറപ്പെട്ട ട്രെയിനാണ് ശനിയാഴ്ച പുലർച്ചെ 3.20-നെത്തിച്ചേർന്നത്. ജാർക്കണ്ഡിലെ ടാറ്റാനഗറിൽനിന്ന് പുറപ്പെട്ട മറ്റൊരു ട്രെയിന്‍ വൈകിട്ട് 5.10 നോടെയാണ് എത്തിയത്. രണ്ടു ട്രെയിനുകൾക്കും തടസമില്ലാത്ത യാത്രക്ക് സിഗ്നൽ രഹിത ഗ്രീൻ കോറിഡോർ റെയിൽവേ സജ്ജമാക്കിയിരുന്നു. എവിടെയും നിർത്താതെയാണ് ട്രെയിനുകൾ ബെംഗളൂരുവിലെത്തിയത്. 20 ടൺ ഓക്‌സിജൻ വീതമുള്ള ആറു കണ്ടെയ്‌നറുകളാണ് ഓരോ ട്രെയിനുകളിലും ഘടിപ്പിച്ചിരുന്നത്.

ചൊവ്വാഴ്ചയാണ് മെഡിക്കൽ ഓക്‌സിജനുമായുള്ള ആദ്യ ട്രെയിന്‍ ബെംഗളൂരുവിലെത്തിയത്. 120 ടൺ ഓക്‌സിജനാണ് ഇതിലുമുണ്ടായിരുന്നത്. ജാർഖണ്ഡിലെ ടാറ്റാ നഗറിൽനിന്നായിരുന്നു ഇതിന്റെ വരവ്. ഇതോടെ റെയിൽവേയുടെ സഹകരണത്തോടെ 360 ടൺ ഓക്‌സിജൻ സംസ്ഥാനത്തെത്തിച്ചേർന്നു. ഓക്‌സിജൻ ടാങ്കറുകൾ വിവിധ ആശുപത്രികളിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അടുത്ത ദിവസങ്ങളിൽ കൂടുതൽ ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സംസ്ഥാനത്തിലേക്ക് എത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.