Follow the News Bengaluru channel on WhatsApp

മന്ത്രിമാർക്ക് വകുപ്പുകളായി: വീണാ ജോർജിന് ആരോഗ്യം, പി. രാജീവിന് വ്യവസായം, ശിവൻകുട്ടിക്ക് വിദ്യാഭ്യാസം

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രി സഭയിലെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ രൂപമായി. ആരോഗ്യ വകുപ്പ് വീണാ ജോർജിന്. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം. ദേവസ്വം വകുപ്പ് കെ. രാധാകൃഷ്ണനാണ്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

മന്ത്രിമാരും വകുപ്പുകളും
  • പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
  • കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
  • വീണ ജോര്‍ജ്– ആരോഗ്യം
  • പി. രാജീവ്- വ്യവസായം
  • കെ.രാധാകൃഷണന്‍– ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
  • ആര്‍.ബിന്ദു– ഉന്നത വിദ്യാഭ്യാസം
  • വി.ശിവന്‍കുട്ടി –  പൊതുവിദ്യാഭ്യാസം, തൊഴില്‍
  • എം.വി. ഗോവിന്ദന്‍– തദ്ദേശസ്വയംഭരണം, എക്സൈസ്
  • പി.എ. മുഹമ്മദ് റിയാസ്– പൊതുമരാമത്ത്, ടൂറിസം
  • വി.എന്‍. വാസവന്‍– സഹകരണം, രജിസ്ട്രേഷൻ
  • കെ. കൃഷ്ണന്‍കുട്ടി– വൈദ്യുതി
  • ആന്റണി രാജു– ഗതാഗതം
  • എ.കെ. ശശീന്ദ്രന്‍– വനം വകുപ്പ്‌
  • റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
  • അഹമ്മദ് ദേവര്‍കോവില്‍– തുറമുഖം
  • സജി ചെറിയാന്‍– ഫിഷറീസ്, സാംസ്‌കാരികം
  • വി. അബ്ദുറഹ്‌മാന്‍– ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
  • ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
  • കെ.രാജന്‍- റവന്യു
  • പി.പ്രസാദ്- കൃഷി
  • ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്

 

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്‌ച സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. എല്ലാ ഒരുക്കവും പൂർത്തിയായി. കോവിഡ്‌ പ്രോട്ടോകോൾ കർശനമായി പാലിച്ച്‌ പകൽ മൂന്നരയ്‌ക്കാണ്‌ ചടങ്ങ്‌. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.