Follow the News Bengaluru channel on WhatsApp

കോവിഡ് ആന്റിബോഡി പരിശോധന വികസിപ്പിച്ച് ഐ.ഐ.എസ്.സിയുടെ സ്റ്റാര്‍ട്ട് അപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി), സൊസൈറ്റി ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഡവലപ്‌മെന്റ് (എസ്.ഐ.ഡി) എന്നിവയുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ പാത്ത് ഷോഡ് വികസിപ്പിച്ചെടുത്ത നൂതന കോവിഡ് ആന്റി ബോഡി പരിശോധന രീതിക്ക് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചു.

കോവിഡ് പ്രതിരോധ ശേഷി കണ്ടെത്താനുള്ള പുതിയ പരിശോധന രീതിയാണ് ഇത്. അംഗീകാരം ലഭിച്ചതോടെ പരിശോധന കിറ്റുകള്‍ ഉടന്‍ വിപണിയിലിറക്കും. ഇതിനായി പാത്ത് ഷൊഡിന് ലൈസന്‍സും അനുവദിച്ചു. ഫരീദാബാദിലെ ട്രാന്‍സ്ലേഷന്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷ്മ പരിശോധനക്ക് ശേഷമാണ് പാത്ത് ഷോഡിന് അംഗീകാരം നല്‍കിയത്. നിലവിലുള്ള റാപിഡ് പരിശോധനകളുടെ മറ്റൊരു രൂപമാണ് പുതിയ പരിശോധന രീതി. കോവിഡ് ഐജിഎം, ഐജിജി ആന്റിബോഡികളുടെ ഇലക്ട്രോ കെമിക്കല്‍ റെഡോക്‌സ് പ്രവര്‍ത്തനങ്ങളുടെ അളവ് അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യയാണ് പുതിയ പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരത്തിലെ പ്രതിരോധ ശേഷി അളക്കുന്നത് വഴി വൈറസ് ശരീരത്തില്‍ ബാധിക്കുന്നതിനുള്ള സാധ്യത അറിയാന്‍ സാധിക്കും. കോവിഡ് വാക്സിൻ്റെ സെറോ-കൺവേർഷൻ റെസ്പോൺസ് അപഗ്രഥിച്ചറിയാൻ ഈ പരിശോധന സംവിധാനം ഫലപ്രദമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷൻ പ്രക്രിയക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്ന് ഐ ഐ എസ് സി യിലെ ഇൻ്റർ ഡിസിപ്ലിനറി വിഭാഗം ഡീൻ നവകാന്ത് ഭട്ട് പറഞ്ഞു. രക്തസാമ്പിൾ വഴിയും സ്രവസാമ്പിൾ വഴിയും പരിശോധന നടത്തി ആൻ്റി ബോഡി കണ്ടെത്താനാകും. വൈറസ് ബാധിക്കാന്‍ സാധ്യതയുള്ളവരെ മുന്‍ കൂട്ടി കണ്ടെത്താന്‍ ഈ രീതി ഏറെ സഹായകരമാകും. രണ്ടാഴ്ചക്കുള്ളില്‍ പരിശോധന കിറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പാത്ത് ഷോഡ് ഹെല്‍ത്ത് കെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് വിനയ് കുമാര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.