കോവിഡ് രോഗികള്‍ക്ക് സഹായവുമായി കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്
ബെംഗളൂരു : ബെംഗളൂരുവില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസവുമായി കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്. സമാജത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഓക്സിജന്‍ സിലിന്‍ഡര്‍, ഓക്സിജന്‍ കോണ്സെന്ട്രേറ്റര് സൗകര്യമുള്ള ആംബുലന്‍സ് ആര്. മഞ്ജുനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
അടിയന്തര സഹായം ആവശ്യമുള്ള രോഗികള്‍ക്കും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കും സഹായം എത്തിക്കുന്നതിന് സമാജം പ്രവര്‍ത്തകര്‍ 24 മണിക്കൂറും സന്നദ്ധരാണ്. ഓക്സിജന്‍ ഓക്സിജന്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഓക്സിജന്‍ സിലിന്ഡറോ ഓക്സിജന്‍ കോണ്സെന്ട്രേറ്ററോ ലഭ്യമാക്കുക, കോവിഡ് കെയര്‍ കേന്ദ്രം കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, ഡയാലിസിസ് ആവശ്യമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കുക, ഡോക്ടറുടെ ഉപദേശം ആവശ്യമുള്ള രോഗികള്‍ക്ക് സൗകര്യം ഒരുക്കുക, ഭക്ഷണം ആവശ്യമുള്ള രോഗികള്‍ക്ക് ആഹാരം തുടങ്ങിയവയാണ് സമാജം ചെയ്തുവരുന്നത്. ദാസറഹള്ളി പരിസരത്ത് സഹായം ആവശ്യമുള്ള രോഗികള്‍ക്ക് ബന്ധപ്പെടാം.
ഫോണ്‍: 9845247246, 9845020487,7259180545, 9740262204
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.