Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ ലോക് ഡൗണ്‍ ജൂണ്‍ 14 ന് രാവിലെ 6 മണി വരെ നീട്ടി

ബെംഗളൂരു: കര്‍ണാടകയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. ജൂണ്‍ 14 ന് രാവിലെ 6 മണിവരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മന്ത്രിമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ളു ചര്‍ച്ചക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാനത്തെ പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെ എത്തിയാല്‍ മാത്രമെ കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ആലോചിക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിക്കാന്‍ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഇതോടൊപ്പം കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് പല മേഖലക്കള്‍ക്കായി 500 കോടിയുടെ സാമ്പത്തിക പാക്കേജുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കോവിഡിനെ തുടർന്നുള്ള രണ്ടാമത്തെ സാമ്പത്തിക പാക്കേജാണ് ഇന്ന് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വര്‍ധനവിനെ തുടര്‍ന്ന് മെയ് 10 മുതല്‍ 24 വരെയായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് കേസുകളുടെ വര്‍ധനവ് തുടര്‍ന്നതോടെ ജൂണ്‍ 7 വരെ നീട്ടുകയായിരുന്നു.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയും പ്രതിദിന കേസുകള്‍ അയ്യായിരത്തില്‍ താഴെയും എത്തുന്നത് വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കോവിഡ് സാങ്കേതിക സമിതി കഴിഞ്ഞ ദിവസം സര്‍ക്കാറിന് നല്‍കിയ കോവിഡ് വിശകലന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ബുധനാഴ്ച പുറത്തിറങ്ങിയ കോവിഡ് റിപ്പോര്‍ട്ട് പ്രകാരം 11.22 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. മെയ് 24 ന് 50000 ത്തിന് മുകളില്‍ പ്രതിദിന കോവിഡ് നിരക്ക് എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അത് 20000 ത്തിന് താഴെയായിരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 16387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

ഉത്തരവ് വായിക്കാം :

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.