Follow the News Bengaluru channel on WhatsApp

പുതിയ നികുതി നിർദേശങ്ങളില്ല; 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്കും കോവിഡ് പ്രതിരോധത്തിനും ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കോവിഡ് മഹാമാരിയെ തടയുക എന്നത് പ്രധാന ലക്ഷ്യമെന്നാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ബജറ്റിലുടനീളം വ്യക്തമാക്കിയത്. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിന്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപനമെന്ന് മന്ത്രി വിശദീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല എന്നതാണ് ശ്രദ്ധേയം. 

 പ്രധാന പ്രഖ്യാപനങ്ങള്‍ 

  • കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു.
  • 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.
  • ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി
  • ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ.
  • 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ.
  • സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും.
  • കോവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.
  • പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍. സിഎച്ച്‌സി, പിഎച്ച്‌സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍.
  • വാക്‌സിന്‍ വിതരണ കേന്ദ്രത്തിന് പത്ത്‌കോടി. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സില്‍ ഉല്‍പാദന യൂണിറ്റുകള്‍, വാക്‌സിന്‍ ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും.
  • പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ.
  • തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കും.
  • തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ.
  • കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ് . കൃഷിക്കാര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം വരെ വായ്പ.
  • തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവ്. ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി.
  • കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി.
  • കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.