Follow the News Bengaluru channel on WhatsApp

കോവിഡ് ലോക് ഡൗണ്‍; 500 കോടിയുടെ ധനസഹായ പാക്കേജുമായി കര്‍ണാടക

ബൊംഗളൂരു: കോവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് 500 കോടി രൂപയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് 1250 കോടി രൂപയുടെ ആദ്യ ധനസഹായ പാക്കേജ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ പേരില്‍ സഹായമെത്തിക്കാനായി 500 കോടി രൂപയുടെ ധനസഹായ പാക്കേജ് കൂടി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

ആശാവര്‍ക്കര്‍മാര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, കോടതി ജീവനക്കാര്‍, നെയ്ത്ത് തൊഴിലാളികള്‍, അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍മാര്‍, കന്നഡ – സിനിമ -ടെലിവിഷന്‍ മേഖലയിലെ കലാകാരന്‍മാര്‍, മത്സ്യ തൊഴിലാളികള്‍, ഉള്‍നാടന്‍ ബോട്ട് ഉടമകള്‍, ക്ഷേത്ര ജീവനക്കാര്‍, കര്‍ണാടക മുസ്‌റായി വകുപ്പിന് കീഴിലെ സി ഡിവിഷന്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് രണ്ടാം പാക്കേജില്‍ ധനസഹായം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് 5000 രൂപ വീതം നല്‍കും. ഇതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 42574 ആശാ വര്‍ക്കര്‍മാര്‍ക്ക് 3000 രൂപ വീതം ലഭിക്കും. 12.75 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

അംഗണ്‍വാടി വര്‍ക്കര്‍മാര്‍, സഹായികള്‍ എന്നിവര്‍ക്കായി 2000 രൂപ വീതം നല്‍കും ഇതിനായി 24.7 കോടി രൂപയാണ് അനുവദിച്ചത്. നെയ്ത്തു ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 3000 രൂപ വീതം അനുവദിച്ചു. ഇതിനായി 35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ചലച്ചിത്ര-ടെലിവിഷന്‍ മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത അസംഘടിത തൊഴിലാളികള്‍ക്ക് (കലാകാരന്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍) 3000 വീതം നല്‍കുന്നതിനായി 6.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 18746 മത്സൃ തൊഴിലാളികള്‍ക്ക് 3000 രൂപ വീതം അനുവദിക്കാനായി 5.6 കോടി രൂപയും ഉള്‍നാടന്‍ ബോട്ടുടമകളായ 7668 പേര്‍ക്ക് 3000 രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനായി 2.3 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മുസ്‌റായി (ദേവസ്വം) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും 3000 രൂപ വീതം നല്‍കാനായി 10.8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പള്ളികളിലെ ഇമാമുമാര്‍ക്കും 3000 രൂപ വീതം ലഭിക്കും.

ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി അധിക പാല്‍പൊടിയുണ്ടാക്കി ജൂണ്‍ – ജൂലൈ മാസങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു കിലോ പാല്‍പ്പൊടി വീതം വിതരണം ചെയ്യാനായി 100 കോടി രൂപ മാറ്റി വെച്ചു. അഭിഭാഷക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കും. എംഎസ്ഇ ഇതര വ്യവസായങ്ങളുടേയും വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.