Follow the News Bengaluru channel on WhatsApp

കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ 1500 കോടി രൂപ ചെലവില്‍ ജില്ലാ, താലൂക്ക് ആശുപത്രികള്‍ നവീകരിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് മൂന്നാം കോവിഡ് തരംഗത്തിന്റെ മുന്നോടിയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി സര്‍ക്കാര്‍. ജില്ലാ, താലൂക്ക് ആശുപത്രികള്‍ നവീകരിക്കുന്നതിനായി 1500 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഓക്‌സിജന്‍ സിലിണ്ടര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഐ.സി.യു സൗകര്യങ്ങള്‍ വിപുലീകരിക്കുക എന്നിവ അടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുക. സംസ്ഥാനത്തെ 149 താലൂക്ക് ആശുപത്രികള്‍ക്കും 19 ജില്ലാ ആശുപത്രികള്‍ക്കുമാണ് തുക വിനിയോഗിക്കുക. മൂന്ന് മാസത്തിനകം ഓരോ താലൂക്ക് ആശുപത്രികളിലും ചുരുങ്ങിയത് 100 കിടക്കകളെങ്കിലും സജ്ജമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ കൂടിയായ ഉപമുഖ്യമന്ത്രി ഡോ. സി എന്‍. അശ്വത് നാരായണ്‍ പറഞ്ഞു. കോവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നാലായിരത്തോളം ഡോക്ടര്‍മാരുടെ കുറവുണ്ടെന്നാണ് കണക്ക്. ഇത് പരിഹരിക്കാനായി ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കും. ലാബ് ടെക്‌നീഷ്യന്‍മാരടക്കം ആശുപത്രി ജീവനക്കാരേയും പുതുതായി നിയമിക്കും. 12000 ഓളം നഴ്‌സുമാര്‍ക്ക് നിയമനം നല്‍കാനുള്ള നടപടികളും സ്വീകരിക്കും. മന്ത്രി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.