കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഈടാക്കി; ആശുപത്രി ഉടമക്ക് എതിരെ കേസെടുത്തു
ബെംഗളൂരു: കോവിഡ് ചികിത്സക്ക് എത്തിയ രോഗികളില്‍ നിന്നും അമിത നിരക്ക് ഈടാക്കിയെന്ന പരാതിയില്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. കഗ്ഗദാസപുര കംഫര്‍ട്ട് ആശുപത്രി ഉടമ ഡോ. ജാക്വിലിന് എതിരെയാണ് ദുരന്ത നിവാരണ നിയമപ്രകാരം പോലീസ് കേസെടുത്തത്. നൂറോളം രോഗികളില്‍ നിന്നും 75 ലക്ഷത്തോളം രൂപ ആശുപത്രി അധികൃതര്‍ അധികമായി വാങ്ങി എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
രോഗികളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്ന് മെയ് 27 ന് ആരോഗ്യ വകുപ്പ് അധികൃതരും, പോലീസും ബിബിഎംപി ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. രോഗികളില്‍ നിന്നും അമിത തുക ഈടാക്കിയതിന്റെ രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അധികമായി ഈടാക്കിയ തുക രോഗികള്‍ക്ക് തിരികെ നല്കാന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ബിബിഎംപി ആശുപത്രിക്കെതിരെ ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.