Follow the News Bengaluru channel on WhatsApp

രണ്ടാനമ്മയുടെ വാക്കുകേട്ട് മക്കളെ ചട്ടുകം പഴുപ്പിച്ച് ക്രൂരമായി പൊള്ളിച്ചു; പിതാവും രണ്ടാം ഭാര്യയും അറസ്റ്റില്‍

ബെംഗളൂരു: രണ്ടാനമ്മയുടെ നിരന്തര പരാതിയില്‍ കുപിതനായ പിതാവ് തന്റെ മൂന്ന് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചു. ബെംഗളൂരു ജെ.പി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് ശെല്‍വയും രണ്ടാനമ്മ സത്യയും അറസ്റ്റിലായി.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ ആദ്യ ഭാര്യ അഞ്ജലി മരിച്ചത്. തുടര്‍ന്ന് ആദ്യ ഭാര്യയിലെ മൂന്ന് മക്കളേയും കൂടി രണ്ടാം ഭാര്യ സത്യക്ക് ഒപ്പം താമസിക്കുകയായിരുന്നു വാന്‍ ഡ്രൈവറായ ശെല്‍വ. എല്ലാ ദിവസം ജോലി കഴിഞ്ഞു വരുന്ന ശെല്‍വയോട് സത്യ മക്കളെ കുറിച്ച് പരാതി പറയുമായിരുന്നു. കഴിഞ്ഞ ദിവസം സത്യയുടെ പരാതി കേട്ട് ക്ഷുഭിതനായ സെല്‍വ കുട്ടികളെ ചുട്ടുകം ചൂടാക്കി തോള്‍ ഭാഗത്തും കൈമുട്ടിനും കാല്‍പാദങ്ങളിലും പൊള്ളിക്കുകയും കത്തികൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. വേദന സഹിക്കവയ്യാതെ കുട്ടികള്‍ നിലവിളിച്ച് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഇതുകണ്ട അയല്‍വാസികള്‍ കുട്ടികളെ രക്ഷപ്പെടുത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

പരിക്കേറ്റ കുട്ടികളെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. രണ്ടാനമ്മ തങ്ങളെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവരുടെ വാക്കുകേട്ട് പിതാവ് തങ്ങളെ തല്ലിച്ചതക്കാറുണ്ടെന്നും കുട്ടികള്‍ പോലീസിന് മൊഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സെല്‍വക്കും സത്യക്കുമെതിരെ ഐപിസി 307 പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.