Follow the News Bengaluru channel on WhatsApp

കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മകനെ വെട്ടി കൊന്നു ആത്മഹത്യ ചെയ്തു

ബെംഗളൂരു: കുടുംബവഴക്കിനെ തുടര്‍ന്ന് മകനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. ബല്‍ത്തങ്ങാടി പുഞ്ചല്‍ക്കട്ടെ ശ്രീരാമ ഭജന മന്ദിരത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ബാബു നായിക് (58) ആണ് മകന്‍ സാത്വികിനെ (15) വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനും മകനും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ബാബു നായിക് മകനെ വെട്ടിക്കൊല്ലുകയും തുടര്‍ന്ന് വീട്ടിനകത്ത് തൂങ്ങി മരിക്കുകയുമായിരുന്നു.

പതിവായി മദ്യപിക്കാറുള്ള ബാബു നായിക് മദ്യപിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുഞ്ചല്‍ക്കട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട സാത്വിക്.

ഇയാളുടെ ഭാര്യ വാസന്തി കശുവണ്ടി കമ്പനിയില്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവര്‍ മകനെ ഫോണില്‍ പലതവണ വിളിച്ചിട്ടും എടുക്കാതായപ്പോള്‍ വീട്ടില്‍ നേരിട്ടെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കാണുന്നത്. പുഞ്ചല്‍ക്കട്ടെ പൊലീസ് സംഭവത്തില്‍ കേസെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.