Follow the News Bengaluru channel on WhatsApp

ബെംഗളൂരു-മംഗളൂരു പാതയിൽ ജൂലൈ ഏഴ് മുതൽ പ്രകൃതി ഭംഗി ആസ്വദിച്ച് വിസ്താഡോം കോച്ചുകളിൽ യാത്ര ചെയ്യാം

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു പാതയിൽ റെയിൽവേയുടെ വിസ്താഡാം കോച്ചുകളുള്ള ട്രെയിൻ ജൂലൈ ഏഴ് മുതൽ സർവീസ് ആരംഭിക്കും. ശനിയാഴ്‌ച മുതൽ ഇതിനായി റിസർവേഷൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ പുറത്തിറക്കിയ പത്രകുറിപ്പ് പ്രകാരം യശ്വന്ത്പുർ-കാർവാർ – യശ്വന്തപുർ ട്രൈ വീക്കിലി എക്സ്പ്രസ് (06211/06212) ജൂലൈ ഏഴു മുതൽ വിസ്താഡോം കോച്ചുകളുമായി യശ്വന്തപുരത്ത് നിന്നും ആദ്യ യാത്ര ആരംഭിക്കും.

യശ്വന്തപുര- കാർവാർ- യശ്വന്തപുര എക്സ്‌പ്രസ് സ്പെഷ്യൽ ( 06211/06212), യശ്വന്തപുര- മംഗളൂരു- യശ്വന്തപുര എക്സ്‌പ്രസ് സ്പെഷ്യൽ (06575/ 06576), യശ്വന്ത്പുര- മംഗളൂരു – യശ്വന്തപുര എക്സ്‌പ്രസ് ( 06539/ 06540) എന്നീ തീവണ്ടികളിലാണ് കോച്ചുകൾ ഘടിപ്പിക്കുക. യശ്വന്തപുരയിൽനിന്ന് മംഗളൂരു വരെ 1470 രൂപയാണ് ടിക്കറ്റ് നിരക്ക്.

പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം എന്നതാണ് വിസ്താഡോം കോച്ചുകളെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. പുറം കാഴ്ചകൾ കാണാൻ കഴിയുന്ന ഗ്ലാസ് പാനലുകൾ കോച്ചുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. 180 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകൾ, ഡിജിറ്റൽ ഡിസ്‌പ്ലേ സംവിധാനം, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, സ്പീക്കറുകൾ, നിരീക്ഷണ ക്യാമറ, വൈ- ഫൈ, പ്രത്യേക മൊബൈൽ ചാർജിങ് പോയിന്റുകൾ, ഭക്ഷണം കഴിക്കാൻ സീറ്റിനുമുന്നിൽ ഘടിപ്പിച്ചിച്ച മടക്കിവെക്കാവുന്ന ടേബിൾ, വീൽച്ചെയറിനുള്ള പ്രത്യേക സൗകര്യം തുടങ്ങിയവയെല്ലാം വിസ്താഡോം കോച്ചുകളിലുണ്ട്.

വിസ്താഡോം കോച്ചുകൾ ഘടിപ്പിച്ച ട്രെയിനുകൾ നിലവിൽ ഗോവ -മുംബൈ, കാശ്മീർ, ഡാർജിലിംഗ്, സിംല എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. മാർച്ചിൽ സർവീസ് തുടങ്ങാൻ നിശ്ചയിരുന്ന വിസ്താഡോം സർവീസ് കോവിഡ് സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.

ബെംഗളൂരു – മംഗളൂരു റൂട്ടിൽ സുബ്രഹ്മണ്യ റോഡിനും സകലേശപുരത്തിനും ഇടയിലുള്ള പാതയിലാണ് പ്രകൃതി സൗന്ദര്യം കൊണ്ട് യാത്രക്കാര്‍ക്ക് ഏറെ മനോഹാരിത സമ്മാനിക്കുന്ന കാഴ്ചകളുള്ളത്. വിസ്‌താഡോം കോച്ചുകൾ വരുന്നതോടെ മംഗളൂരുവിലേയും കാർവാറിലേയും ടൂറിസം മേഖലയ്ക്കും പുത്തൻ ഉണർവാകുമെന്നതിൽ സംശയമില്ല.

വിസ്താഡോം കോച്ചുകളിലെ യാത്ര കാണാം :


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.