Follow the News Bengaluru channel on WhatsApp

മൈസൂരു രാജകുടുംബാംഗമെന്ന വ്യാജേന വൈവാഹിക പോര്‍ട്ടലുകളില്‍ പരസ്യം ചെയ്ത് തട്ടിപ്പ് നടത്തിയ ആള്‍ പിടിയിലായി 

ബെംഗളൂരു : മൈസൂരു രാജകുടുംബാംഗമെന്ന വ്യാജേന വൈവാഹിക സൈറ്റുകളിൽ പരസ്യം നല്‍കി യുവതികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. മൈസൂരു ബൈലക്കുപ്പ സ്വദേശി സിദ്ധാർഥ് അരസ് എന്ന മുത്തു (33) ആണ് വൈറ്റ് ഫീൽഡ് പോലീസിന്റെ പിടിയിലായത്. മൂന്ന്‌ യുവതികളിൽനിന്നായി 40 ലക്ഷത്തിലധികം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. വൈറ്റ്ഫീൽഡ് സ്വദേശി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

രാജകുടുംബത്തിലെ അംഗമാണെന്നും അമേരിക്കൻ കമ്പനിയിൽ സോഫ്റ്റ്‌വേർ എൻജിനിയറാണെന്നുമാണ് സൈറ്റുകളിൽ ഇയാള്‍ നൽകിയ വിവരം. ഇയാളുമായി ബന്ധപ്പെടുന്ന യുവതികളുമായി പിന്നീട് ഫോണിൽ അടുത്ത സൗഹൃദം സ്ഥാപിക്കും. വൈറ്റ്ഫീൽഡ് സ്വദേശിയായ പരാതിക്കാരിയായ യുവതിയിൽനിന്ന് ആദ്യഘട്ടത്തിൽ മൂന്നുലക്ഷം രൂപ ഇയാൾ കടം ചോദിക്കുകയും യുവതി ഇത് നൽകുകയും ചെയ്തു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ തീയതി തന്നെ അഞ്ചുലക്ഷം രൂപ തിരിച്ചുനൽകുകയും ബാക്കി തുക യുവതിയോട് സൂക്ഷിച്ചു വെക്കാനും ഇയാള്‍ പറഞ്ഞു. ഒരു മാസത്തിനുശേഷം 20 ലക്ഷം രൂപ വീണ്ടും കടമായി ആവശ്യപ്പെട്ടു. നേരത്തേ കടം കൊടുത്തതിനെക്കാൾ കൂടുതൽ തുക തിരിച്ചുനൽകിയതിനാൽ വിശ്വാസം വർധിച്ച യുവതി 20 ലക്ഷം രൂപ മുത്തു നിർദേശിച്ച ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇയാളുമായി ബന്ധപ്പെടാൻ കഴിയാതായതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് യുവതിക്ക് ബോധ്യമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുത്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ രണ്ടുയുവതികളെക്കൂടി സമാനമായ രീതിയിൽ കബളിപ്പിച്ചതായി സമ്മതിച്ചത്. 12 ലക്ഷവും 10 ലക്ഷവുമാണ് ഇവരിൽനിന്ന് തട്ടിയെടുത്തത്. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.