മംഗളൂരു – കാസര്‍കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസിന് അനുമതി
മംഗളൂരു: മംഗളൂരു – കാസര്‍കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസിന് അനുമതി കിട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ച സര്‍വീസാണ് വീണ്ടും പുനരാരംഭിക്കുന്നത്.
കാസര്‍കോട് ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ഇന്ന് സര്‍വീസ് തുടങ്ങി. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ 23 കെ എസ്ആര്ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-സുള്ള്യ, കാസര്‍കോട്-പുത്തൂര്‍ റൂട്ടില്‍ 4 വീതം ബസുകളും സര്‍വീസ് ആരംഭിച്ചു. ദക്ഷിണ കന്നഡയില്‍ നിന്നുള്ള ബസുകളും കാസര്‍കോടേക്ക് സര്‍വീസ് ആരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് ദക്ഷിണ കന്നഡ ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ കെ.വി.രാജേന്ദ്രന് ഉത്തരവിറക്കിയത്. ബസുകളില്‍ യാത്ര ചെയ്യാന്‍ ഒരു ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപി സിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. ഇതു പരിശോധിച്ച ശേഷമേ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ. മാസ്ക്കും സാമൂഹിക അകലവും പാലിക്കണമെന്ന നിര്‍ദേശവുമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.