Follow the News Bengaluru channel on WhatsApp

എല്ലാ ആരാധനാലയങ്ങളും പാര്‍ക്കുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

ബെംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രങ്ങള്‍, മുസ്ലിം-കൃസ്ത്യന്‍ പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിവ അടക്കമുള്ള എല്ലാ ആരാധനാലയങ്ങളും ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. മഞ്ജുനാഥ പ്രസാദ് ഐ.എ.എസ് ശനിയാഴ്ച പുറപ്പെടുവിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകള്‍ക്കും അനുമതിയുണ്ട്‌. അതേ സമയം ഉത്സവങ്ങള്‍, മറ്റു ആള്‍ക്കൂട്ട ചടങ്ങുകള്‍ക്ക് അനുമതി ഇല്ല. എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചാണ് ആരാധനാലായങ്ങളില്‍ പ്രവേശനം അനുവദിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. അമ്യൂസ്‌മെന്റ് പാര്‍ക്കുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 2020 നവംബര്‍ 12 ന് പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍, മറ്റു സാഹസിക പരിശീലനങ്ങള്‍ എന്നിവക്ക് വിലക്ക് തുടരും.

ഉത്തരവ് വായിക്കാം:

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.