വാക്സിനേഷൻ വേഗത്തിലാക്കാൻ മിനി വാക്സിനേഷൻ സെൻ്ററുകൾ
ബെംഗളൂരു: നഗരത്തിലെ കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മിനി വാക്സിനേഷന് സെന്ററുകള്‍ ബിബിഎംപി ഒരുക്കുന്നു. ഓരോ വാര്‍ഡിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ വാക്സിനേഷന് സെന്ററുകളിലെത്തി കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് കൂടുതല്‍ ആളുകള്‍ താമസിക്കുന്ന ഇടങ്ങളില്‍ മിനി വാക്സിനേഷന് ആരംഭിക്കുവാന്‍ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യല്‍ കമീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ അകലത്തായതിനാല്‍ പലരും പോകാന്‍ മടിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക മിനി വാക്സിന് കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കുറഞ്ഞ തോതില്‍ വാക്സിനേഷന് നടന്ന പ്രദേശങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു നഗരത്തില്‍ 60 ശതമാനം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയിട്ടുണ്ടെന്നാണ് ബി.ബി.എം.പിയുടെ കണക്ക്. നഗരത്തില്‍ വാക്സിന് എടുക്കാത്തവരുടെ കണക്കെടുക്കാന്‍ വീടുകള്‍ തോറും കയറിയുള്ള സര്‍വേക്ക് ബി.ബി.എം.പി തീരുമാനിച്ചിരുന്നെങ്കിലും അതിന് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചിരുന്നില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.