Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ മങ്കി പാർക്ക് സ്ഥാപിക്കുന്നു

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിലെ ശല്ല്യക്കാരായ കുരങ്ങുകളെ പാർപ്പിക്കാനായി പ്രത്യേക മങ്കി പാർക്ക് സ്ഥാപിക്കാനൊരുങ്ങി ബി.ബി.എം.പി. നിലവിൽ കുരങ്ങുകളെ പാർപ്പിക്കാനായി ശിവമോഗയിലെ ഹൊസനഗരയിൽ 100 ഏക്കറിൽ പാർക്ക് ഒരുങ്ങുന്നുണ്ട്. ബെംഗളൂരു നഗരത്തിൽ ഒരു ലക്ഷത്തോളം കുരങ്ങൻമാരുണ്ടെന്നാണ് കണക്ക്. ഇതിൽ 5 ശതമാനത്തോളം ആക്രമകാരികളാണ്.

ഇവയെ നഗരത്തിന് പുറത്ത് നിർമ്മിക്കുന്ന പാർക്കിലേക്ക് പുനരധിവസിപ്പിക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ഇതിൻ്റെ നിയമപരമായ വശങ്ങളും ഗുണങ്ങളും പഠിച്ച് വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതിയിലേക്ക് കടക്കുകയെന്നും അടുത്ത ആഴ്ചയോടെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.

കുരങ്ങുശല്ല്യം വ്യാപകമായതോടെ വിവിധ അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാരും എന്‍.ജി.ഒകളും ഹൈകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.ഇതേ തുടർന്ന് ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ ബിബിഎംപിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.