Follow the News Bengaluru channel on WhatsApp

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍ടി പിസിആര്‍ നിര്‍ബന്ധം

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്.

നേരത്തെ ഇറക്കിയ ഉത്തരവില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ മതിയെന്നായിരുന്നു നിര്‍ദേശം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തറാണ് പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ബസ്, ട്രെയിന്‍, വിമാനം മറ്റു വാഹനങ്ങള്‍ എന്നിവ വഴി സംസ്ഥാനത്തേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമെന്ന് ഉത്തരവില്‍ പറയുന്നു.

ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ :

1. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കർണാടകയിലേക്ക് വരുന്ന യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ എടുത്തെങ്കിലും ഇല്ലെങ്കിലും 72 മണിക്കൂറിനകം ചെയ്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

2. വിമാനം, ട്രെയിൻ, റോഡ് ( ബസ് / സ്വന്തം വാഹനം) മാർഗം  കർണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കും മുകളിൽ സൂചിപ്പിച്ച നിബന്ധനകൾ ബാധകമാണ്.

3. 72 മണിക്കൂറിനകം ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമേ എയർ പോർട്ടിൻ്റെ ബോർഡിംഗ് പാസ് ലഭിക്കുകയുള്ളു.

4. ട്രെയിൻ വഴി യാത്ര ചെയ്യുന്ന എല്ലാവരും ആർടി പി സി ആർ നെഗറ്റീവ് ഉള്ളവരാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല റെയിൽവേ അധികൃതർക്കാണ്.

5. ബസ് വഴി യാത്ര ചെയ്യുന്ന യാത്രികർ കോവിഡ് ഗൈറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരാണെന്ന് അതാത് ബസിലെ കണ്ടക്ടർമാർ ഉറപ്പു വരുത്തേണ്ടതാണ്

6. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വിദ്യാഭ്യാസം, ഓഫീസ്, വ്യാപാരം എന്നീ ആവശ്യങ്ങൾക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർ 15 ദിവസം കൂടുമ്പോൾ നടത്തിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.

7. കേരള കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കുടക് , മൈസൂരു, മഹാരാഷ്ട്ര കർണാടക അതിർത്തി ജില്ലകളായ ബെളഗാവി, വിജയപുര, കൽബുർഗി, ബീദർ വഴി കർണാടകയിലേക്ക് പ്രവേശിക്കുന്ന വാഹനനങ്ങളിലെ യാത്രക്കാർക്ക് ( ഡ്രൈവർ, സഹായി, യാത്രികർ ) മുകളിൽ സൂചിപ്പിച്ച നിയമങ്ങൾ ഏർപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അതാത് ജില്ലാ അധികാരികൾക്കാണ് ചുമതല.

അതേ സമയം ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ, രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ, അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനത്തേക്ക് വരുന്നവർ എന്നിവർക്ക് (നിബന്ധനകളോടെ) ഇളവുകൾ നൽകിയിട്ടുണ്ട്.

ഉത്തരവ് വായിക്കാം :

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.