Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സെപ്തംബര്‍ മുതല്‍ ദിവസേന അഞ്ചു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇതിനായി കേന്ദ്രത്തില്‍ നിന്നും മതിയായ വാക്‌സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കര്‍ണാടക ആസൂത്രണ വകുപ്പ് ഗിവ് ഇന്ത്യാ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച വാക്‌സിനേറ്റ് ഇന്ത്യ പരിപാടി രാജ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

സെപ്തംബര്‍ ഒന്നുമുതല്‍ ദിവസേന അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നടത്തുന്നതിലൂടെ ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗം വാക്‌സിനേഷനാണെന്നും ഇത് രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ നിരക്കില്‍ കര്‍ണാടക ഏറെ മുന്നിലാണെന്നും നിലവില്‍ ഏകദേശം മൂന്നര ലക്ഷം ഡോസുകള്‍ ദിവസേന വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിര്‍ത്തി ജില്ലയിലടക്കം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും കുട്ടികള്‍ക്കായി ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Key Topic : Karnataka planning 5 lakh Covid-19 vaccinations every day in September says CM Bommai

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.