Follow the News Bengaluru channel on WhatsApp

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 16.21 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളി പിടിയിലായി

ബെംഗളുരു :മംഗളൂരു വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 16.21 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളി പിടിയിലായി. കാസര്‍കോട് മുളിയാര്‍ സ്വദേശിയായ മുഹമ്മദ് നവാസാണ് പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വന്ന ഇയാളില് നിന്നും 335 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇതിന് 16,21,400 രൂപ വിലവരും മോട്ടോര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ക്കകത്തും കളിപ്പാട്ടങ്ങളുടെ പാര്‍ട്ട്‌സിനകത്തും ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്.

വിമാനത്താവളത്തിലെ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. കസ്റ്റംസ് കമ്മീഷണർമാരായ ഇമാമുദ്ദീൻ അഹമ്മദ്, ജോ ന്നസ് ജോർജ്ജ്, അസി. കമ്മീഷണർ വാസുദേവ നായിക് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.