Follow the News Bengaluru channel on WhatsApp

മൈസൂരു റോഡ്- കെങ്കേരി മെട്രോ പാത ഉദ്ഘാടനം ചെയ്തു; നാളെ മുതൽ സർവീസ് ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈനിൽ ദീർഘിപ്പിച്ച മൈസൂരു റോഡ്- കെങ്കേരി മെട്രോ പാത ഉദ്ഘാടനം ചെയ്തു. 7.53 കിലോമീറ്റർ നീളമുള്ള പാത കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പുതിയ പാതയിലൂടെയുള്ള സർവീസ് നാളെ മുതൽ ആരംഭിക്കും.

ബൈയ്യപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് വരെ നിലവിലുള്ള പാതയാണ് കെങ്കേരിവരെ ദീര്‍ഘിപ്പിച്ചത്. മൈസൂരു റോഡ് മുതല്‍ കെങ്കേരി വരെ 6.2 കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം. നയന്ദനഹള്ളി, രാജരാജേശ്വരി നഗര്‍, ജ്ഞാനഭാരതി, പട്ടണഗരെ, മൈലസാന്ദ്ര, കെങ്കേരി ബസ് ടെര്‍മിനല്‍ എന്നിവയാണ് പാതയിലെ മറ്റു സ്റ്റേഷനുകള്‍. നമ്മ മെട്രോയുടെ രണ്ടാംഘട്ട വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) കണക്കാക്കുന്നത് 75,000 ആളുകൾ ദിവസവും ലൈനിൽ യാത്ര ചെയ്യുമെന്നാണ്. പാത നിർമ്മിക്കാൻ ബിഎംആർസിഎൽ അടിസ്ഥാന സൗകര്യങ്ങൾക്കായി 1,560 കോടി രൂപയും ഭൂമി ഏറ്റെടുക്കലിനായി 360 കോടിയും ചെലവഴിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.