Follow the News Bengaluru channel on WhatsApp

കൂട്ടുകാരുമായി കളിക്കുന്നതിനിടെ 12 വയസുകാരന്‍ ചെങ്കല്‍ ക്വാറിയിലെ വെള്ളകെട്ടില്‍ വീണ് മരിച്ചു

മംഗളൂരു: കൂട്ടുകാരുമായി ചെങ്കല്‍ ക്വാറിക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ 12 വയസുകാരന്‍ ക്വാറിയില്‍ വീണ് മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിലാണ് അപകടം സംഭവിച്ചത്. സാദിഖ് എന്ന ആളു ടെ മകന്‍ സവാദ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളീല്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ക്വാറിയില്‍ വെള്ളം നിറഞ്ഞിരുന്നു. കൂട്ടുകാരോടോപ്പം കളിക്കുന്നതിനിടെ സവാദ് ക്വാറിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഒപ്പം കളിച്ചു കൊണ്ടിരുന്ന കൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തി കുട്ടിയെ ക്വാറിയില്‍ നിന്നെടുത്ത് ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ക്വാറി ഉടമ ക്വാറിയുടെ ഉപയോഗത്തിന് ശേഷം മണ്ണിട്ട് മൂടാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. 20 അടിയിലേറെ താഴ്ചയാണ് ക്വാറിക്കുള്ളത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബണ്ട്വാള്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.