Follow the News Bengaluru channel on WhatsApp

ടോക്യോയില്‍ രാജ്യത്തിന് വീണ്ടും സുവര്‍ണദിനം; പാരലിമ്പിക്സില്‍ ബാഡ്മിന്റണ്‍ താരം കൃഷ്ണ നഗറിലൂടെ 5-ാം സ്വര്‍ണം

ടോക്യോ: ടോക്യോയില്‍ പാരലിമ്പിക്സില്‍ മെഡല്‍ക്കൊയ്ത്തുമായി ഇന്‍ഡ്യ. പുരുഷ വിഭാഗം ബാഡ്മിന്റണ്‍ എസ് എച് 6 വിഭാഗത്തില്‍ ജയ്പൂരിൽ നിന്നുള്ള 22-കാരനായ കൃഷ്ണ നഗര്‍ സ്വര്‍ണം നേടി. ഫൈനലിൽ ഹോങ്കോങ്ങിന്റെ ചു മാൻ കായ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകളിലാണ് വിജയം.

സ്‌കോര്‍: 21-17, 16-21, 21-17. രണ്ടാം സീഡായ കൃഷ്ണ സെമിയില്‍ ബ്രിടന്റെ ക്രിസ്റ്റെന്‍ കൂബ്സിനെ ( 2110 2111) തോല്‍പിച്ചു. ഇതോടെ, ടോക്യോയില്‍ ഇന്‍ഡ്യയുടെ ആകെ മെഡല്‍നേട്ടം 19 ആയി ഉയര്‍ന്നു. പാരാബാഡ്മിന്റണിലെ ഇന്‍ഡ്യയുടെ രണ്ടാമത്തെ സ്വര്‍ണമാണിത്. ശനിയാഴ്ച പുരുഷ വിഭാഗം സിംഗിള്‍സ് എസ് എല്‍3 വിഭാഗത്തില്‍ ഇന്‍ഡ്യയുടെ പ്രമോദ് ഭാഗത് സ്വര്‍ണം നേടിയിരുന്നു. ഇതേ ഇനത്തില്‍ തന്നെ ഇന്‍ഡ്യയുടെ മനോജ് സര്‍കാര്‍ വെങ്കലം നേടി.

അവനി ലേഖാര (ഷൂടിങ്), മനീഷ് നര്‍വാള്‍ (ഷൂടിങ്), സുമിത് ആന്റില്‍ (ജാവലിന്‍ ത്രോ) എന്നിവരാണ് ടോക്യോയില്‍ ഇന്‍ഡ്യക്കായി സ്വര്‍ണം നേടിയ മറ്റ് താരങ്ങള്‍. ടോക്യോ പാരാലിമ്പിക്സില്‍ ഇതുവരെ 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കലം എന്നിങ്ങനെ 19 മെഡലാണ് ഇന്‍ഡ്യയുടെ സമ്പാദ്യം. നിലവില്‍ പോയന്റ് പട്ടികയില്‍ 24ാം സ്ഥാനത്താണ് ഇന്ത്യ.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.