അശ്ലീല വീഡിയോ അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ച വ്യവസായി അറസ്റ്റില്‍
ബെംഗളൂരു: അശ്ലീല വീഡിയോ അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിപ്പിച്ച വ്യവസായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ബസവനഗുഡിയിലാണ് സംഭവം. വ്യവസായിയായ രവി (47) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ 36കാരിയായ ഭാര്യ നല്കിയ പരാതിയില്‍ ബസവനഗുഡി വനിതാ പൊലീസാണ് അറസ്റ്റ് ചെയ്തത്.
വീഡിയോവിൽ കാണുന്നത് പോലെ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭര്‍ത്താവ് ക്രിക്കറ്റ് വാതുവെപ്പും ചൂതാട്ടവും നടത്തുന്നുണ്ടെന്നും തന്റെ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും ചൂതാട്ടം നടത്തി നശിപ്പിച്ചതായും പരാതിയില്‍ പറഞ്ഞു. അശ്ലീല വീഡിയോ കാണിച്ച് അതിലുള്ളതു പോലെ ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുകയും തയ്യാറാകാത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തന്റെ പേരിലുള്ള വസ്തു സ്വന്തമാക്കാന്‍ നിര്‍ബന്ധിച്ചതായും യുവതി നല്കിയ പരാതിയില്‍ പറഞ്ഞു. 18 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതിമാര്‍ക്ക് രണ്ട് പെണ്മക്കളുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.