Follow the News Bengaluru channel on WhatsApp

വീട്ടിലെത്തിയ മൂർഖൻ പാമ്പിനോടും സ്നേഹം; വൈറലായി വീഡിയോ

ചെന്നൈ: വീട്ടിലേക്ക് എത്തിയ അതിഥിയോട് വളരെ താഴ്മയായി വീട്ടില്‍ നിന്ന് ഇറങ്ങിത്തരണമെന്ന് വീട്ടമ്മ ആവശ്യപ്പെടുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. കോയമ്പത്തൂരിലാണ് സംഭവം. അതിഥിയായി എത്തിയ മൂര്‍ഖനോടാണ് വീട്ടമ്മ താഴ്മയില്‍ ഇറങ്ങി തരാന്‍ അഭ്യര്‍ത്ഥിക്കുന്നത്. പാമ്പെന്നു കേട്ടാലേ പേടിച്ചു വിറക്കുന്നവരാണ് ഭൂരിപക്ഷമാളുകളും . അതിന് നേരെ വിപരീതമാണ് വിഡിയോയിലെ സ്ത്രീ. സ്ത്രീ മൂര്‍ഖനോട് തന്റെ വീട്ടില്‍ നിന്ന് പുറത്ത് പോകുവാന്‍ വളരെ മൃദുവായ സ്വരത്തില്‍ ആവശ്യപ്പെടുന്നത് നമുക്ക് വിഡിയോയില്‍ കാണാന്‍ സാധിക്കും. ഒരു കൊച്ചു കുട്ടിയോട് സംസാരിക്കുന്നതിന് സമാനമായ രീതിയിലാണ് അവര്‍ പാമ്പിനോട് സംസാരിക്കുന്നത്. ഒരു വടി കൊണ്ട് പാമ്പിനെ ചെറുതായി തട്ടി കൊണ്ട് ഗേറ്റിന് പുറത്ത് പോകാന്‍ സൗമ്യമായി നിര്‍ദേശിക്കുകയാണ് അവര്‍. കൂടാതെ, പാമ്പിനെ പിന്നീട് കാണുകയാണ് എങ്കില്‍ പാല്‍ നല്‍കാമെന്ന് വാഗ്ദാനാവും അവര്‍ നല്‍കുന്നുണ്ട്.

വീഡിയോയുടെ അവസാനം, വീടിന് പുറത്ത് പാമ്പ് തെന്നിമാറുന്നത് കാണാം. മൂര്‍ഖനോട് ഇനി ഇങ്ങോട്ടേക്ക് വരരുതെന്നും അതിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ മനുഷ്യരുള്ളയിടത്തേക്ക് ചെല്ലരുതെന്നും സ്ത്രീ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഈ വിഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. വിഷ പാമ്പായ മൂർഖനോട് പോലും സ്നേഹത്തോടെ പെരുമാറുന്ന വീട്ടമ്മയ്ക്ക് അഭിനന്ദ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.