വാരാന്ത്യ കര്‍ഫ്യൂ നീക്കം ചെയ്തു
ബെംഗളൂരു: കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി. ദക്ഷിണ കന്നഡ, കുടക്, ബീദര്‍, കല്‍ബുര്‍ഗി എന്നീ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ ആണ് നീക്കിയത്. നിലവില്‍ രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നതിനാലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗ സ്ഥിരീകരണ നിരക്ക് 0.73 ശതമാനമാണ്. കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ അതത് ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്ക് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താം.
അതേ സമയം ഭക്ഷിണ കന്നഡ ജില്ലയിൽ രാത്രികാല കർഫ്യൂ നിയന്ത്രണം തുടരുമെന്ന് ഡെപ്യൂട്ടി കമീഷണർ ഡോ. കെ. വി. രാജേന്ദ്ര പറഞ്ഞു. രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Key Topic : Weekend curfew lifted, night curfew to continue in Dakshina Kannada
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.