Follow the News Bengaluru channel on WhatsApp

ബെംഗളൂരു കലാപം; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ദേശീയ അന്വേഷണ സംഘം പിടികൂടി

ബെംഗളൂരു: ഫേസ്ബുക്കില്‍ വന്ന വിദ്വേഷ പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്ത് 11ന് രാത്രി ബെംഗളൂരു ഈസ്റ്റില്‍ നടന്ന കലാപങ്ങളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ ദേശീയ അന്വേഷണ സംഘം (എന്‍.ഐ.എ) പിടികൂടി. ഓള്‍ഡ് ബെംഗളൂരു ലേ ഔട്ട് സ്വദേശി തബ്രേസ് (35) ആണ് എന്‍.ഐ.എ യും കര്‍ണാടക പോലീസും നടത്തിയ തെരച്ചലില്‍ പിടിയിലായത്. കലാപത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. എസ്.ഡി.പി.ഐയുടെ സഗായിപുരം വാര്‍ഡംഗമാണ് തബ്രേസ്. ഡി.ജെ.ഹള്ളി പോലീസ് ആക്രമണ കേസില്‍ പ്രതിയായ ഇയാള്‍ കലാപത്തിന് സഹായകരമായ രീതിയില്‍ വാട്‌സ് അപ്പ് വഴി മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചതായും ‘എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തിരവന്‍ നവീനിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ഡിജെ ഹള്ളി, കെജി ഹള്ളി പ്രദേശങ്ങളിലും എംഎല്‍എയുടെ വീടിന് നേരെയും പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 60 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. കേസില്‍ യുഎപിഎ, ഐ.പി.സി. കര്‍ണാടക സര്‍ക്കാറിന്റെ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമം (കെ.പി.ഡി.എല്‍.പി) എന്നിവ പ്രകാരം 109 പേരെ പ്രതിചേര്‍ത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍.ഐ.എ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.