Follow the News Bengaluru channel on WhatsApp

റൂബി റോമൻ ഒരു കുല മുന്തിരിക്ക് എട്ട് ലക്ഷത്തിന് മുകളിൽ വില

ജപ്പാൻ : ഒരു കുല മുന്തിരിക്ക് എട്ട് ലക്ഷത്തിന് മുകളിൽ വില. ലേലത്തിൽ ഒരു കുല മുന്തിരി വിറ്റത് ഏകദേശം 8,83,038.00 രൂപയ്ക്കാണ്. അതായത് ഒരു മുന്തിരിക്ക് ഏകദേശം 29,000 രൂപ. ജപ്പാനിൽ മാത്രം കണ്ടുവരുന്ന റൂബി റോമൻ എന്ന മുന്തിരിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി.

സാധാരണയായി ആറായിരം രൂപ മുതൽ 33,000 രൂപ വരെ വിലയ്ക്കാണ് ഇവ വിൽക്കുന്നത്. അവയുടെ നിറം, വലിപ്പം, രുചി എന്നീ മൂന്ന് സവിശേഷതകളാണ് അവയെ ലോകത്തിലെ തന്നെ വിലയേറിയ ആഡംബര മുന്തിരികളായി മാറ്റുന്നത്. ഇഷികാവ ഗവൺമെന്റിന് കീഴിൽ ഒരുകൂട്ടം പ്രാദേശിക കർഷകരാണ് ഈ മുന്തിരി കൃഷി ചെയ്യുന്നത്. ഈ മുന്തിരിക്ക് ഒരെണ്ണത്തിന് സാധാരണ മുന്തിരിയേക്കാൾ നാലിരട്ടി വലിപ്പമുണ്ടാകും. ഓരോ മുന്തിരിയും 20 ഗ്രാം തൂക്കം വരും.

പ്രീമിയം എന്ന വിഭാഗത്തിൽ പെട്ട മുന്തിരിക്ക് 30 ഗ്രാമിലധികം തൂക്കം വരും. അതിന് വില വീണ്ടും കൂടും. കഹോകുവിൽ വർഷത്തിൽ ഒന്നോ രണ്ടോ കുല മാത്രമാണ് പ്രീമിയം കാറ്റഗറിയിൽ വരുന്നത്. ഇത്തരം കാറ്റഗറിയിലൊന്നും ലഭിക്കാത്ത വർഷങ്ങളും ഉണ്ടായിട്ടുണ്ട്.

18 ശതമാനത്തിനും മുകളിലാണ് ഇതിലെ പഞ്ചസാരയുടെ അളവ്. നിറത്തിന്റെ കാര്യത്തിലുമുണ്ട് പ്രത്യേകത. അവയ്ക്ക് വിശേഷപ്പെട്ട ചുവപ്പ് നിറമാണ്. ഇഷികാവ പ്രിഫറക്ച്വൽ ഡുണേ ലാൻഡ് അഗ്രികൾച്ചറൽ റിസർച്ച് സെന്റർ ചീഫ് റിസർച്ചറായ ഹിരോഷി ഇഷു പറയുന്നത് ഇത്രയും വലിപ്പമുള്ളതും ഇങ്ങനെയൊരു നിറമുള്ളതുമായ മുന്തിരി ലോകത്ത് മറ്റെവിടെയുമില്ലന്നാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.