Follow the News Bengaluru channel on WhatsApp

സംശയം; ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: സംശയത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ബെംഗളൂരു അന്നപൂര്‍ണേശ്വരി നഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപ എന്ന 34 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവില്‍ പോയി. ഭാര്യക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടെന്ന സംശയമാണ് ഇയാളെ അരുംകൊലയിലേക്ക് നയിച്ചത്.

ഭാര്യ ഒരാളുമായി മൊബൈലില്‍ ഏറെ നേരം സംസാരിച്ചതിനെ തുടര്‍ന്ന് കന്തരാജു വഴക്കിലേര്‍പ്പെട്ടു. ഫോണില്‍ സംസാരിച്ചത് ആരെന്നറിയണമെന്ന് കന്തരാജു ഭാര്യയോട് ആവശ്യപ്പെട്ടു. ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ചിച്ചതോടെ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഇയാൾ ഭാര്യയുടെ കഴുത്തറക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ വീട് പുറത്തുനിന്നും പൂട്ടി രക്ഷപ്പെട്ടു.

ഇവരുടെ എട്ടു വയസുകാരനായ മകന്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന കന്തരാജു ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് രൂപയെ വിവാഹം ചെയ്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.