Follow the News Bengaluru channel on WhatsApp

സ്‌കൂള്‍ തിരക്ക്; കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ബി.എം.ടി.സി

ബെംഗളൂരു: ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ ബസുകളില്‍ ഉണ്ടാവാനിടയുള്ള തിരക്ക് ഒഴിവാക്കാനായി കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി ബെംഗളൂരു മെട്രൊപൊളിറ്റന്‍ ട്രാസ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി). നിലവില്‍ ബെംഗളൂരു നഗരത്തില്‍ 4953 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഒക്ടോബര്‍ 4 മുതല്‍ 100 അധിക ബസുകളാണ് ബി.എം.ടി.സി. ഏര്‍പ്പെടുത്തുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ബസുകളില്‍ തിരക്കനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ സര്‍വീസുകള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ സജീവമാകുന്ന പശ്ചാത്തലത്തില്‍ ബസുകളില്‍ തിരക്കേറുന്നതിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് ബി.എം.ടി.സി. ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നഗരത്തിലെ എ സി ബസുകളുടെ സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 43 എ സി ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.