Follow the News Bengaluru channel on WhatsApp

സ്ത്രീകളുടെ സ്‌കൂട്ടര്‍ മാത്രം മോഷ്ടിക്കുന്ന കള്ളന്‍ പിടിയിലായി

കോഴിക്കോട്: സ്ത്രീകളുടെ സ്‌കൂട്ടര്‍ മാത്രം പിന്തുടര്‍ന്ന് മോഷ്ടിക്കുന്ന ആൾ കോഴിക്കോട് ചേവായൂര്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്താണ് പിടിയിലായത്. അടുത്തിടെ കോഴിക്കോടും പരിസരങ്ങളിലുമായി സ്ത്രീകളുടെ സ്‌കൂട്ടറുകളും സൈക്കിളുകളും പതിവായി മോഷണം പോകുന്നതായി പോലീസിന് പരാതികള്‍ ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ ആദ്യം നിരീക്ഷിക്കുന്നതാണ് ഇയാളുടെ രീതി. തുടര്‍ന്ന് സ്‌കൂട്ടറുമായി വീട്ടിലെത്തുന്ന സ്ത്രീകളെ രഹസ്യമായി പിന്തുടരും. വീട്ടിലെത്തി സ്‌കൂട്ടറിലെ സാധനങ്ങള്‍ വീടിനകത്തേക്ക് മാറ്റുന്നതിനിടെ അതുവരെ മറഞ്ഞു നിന്ന ഇയാള്‍ സ്‌കൂട്ടര്‍ എടുത്ത് കടന്നു കളയും. യാത്ര കഴിഞ്ഞ് വീട്ടുമുറ്റത്ത് എത്തിച്ചേരുന്ന സ്ത്രീകള്‍ വീട്ടു സാധനങ്ങള്‍ അകത്തേക്ക് കൊണ്ടു പോകുന്ന നേരം മിക്ക സ്‌കൂട്ടറുകളുടേയും ചാവി അല്‍പ്പനേരത്തേക്ക് സ്‌കൂട്ടറില്‍ തന്നെ ഉണ്ടാകുമെന്നതാണ് ഇയാള്‍ക്ക് മോഷണം എളുപ്പമാക്കുന്നത്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ഇത്തരത്തില്‍ അമ്പതോളം സ്‌കൂട്ടറുകള്‍ ഇയാള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന സ്‌കൂട്ടറുകളില്‍ യഥാര്‍ത്ഥ ചാവിയും ബുക്കും രേഖകളും ഉള്ളതിനാല്‍ പണയം വെക്കുന്നതിന് എളുപ്പമാവും. ചീട്ട് കളിക്കുന്നതിന് പണം കണ്ടെത്താനാണ് താന്‍ സ്‌കൂട്ടറുകള്‍ മോഷണം നടത്തുന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

മോഷ്ടിച്ച സ്‌കൂട്ടറുകളില്‍ 11 എണ്ണം കണ്ടെടുത്തതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പോലീസ് കമീഷണര്‍ കെ. സുദര്‍ശന്‍ പറഞ്ഞു. ബാക്കിയുള്ളവ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.