Follow the News Bengaluru channel on WhatsApp

സൂക്ഷിക്കുക: ഡ്രൈവിങ്ങിനിടെ ഹെഡ്ഫോൺ ഉപയോഗിച്ചാൽ പിഴ ഈടാക്കും

ബെംഗളൂരു: ഡ്രൈവിങ്ങിനിടെ ഹെഡ് ഫോൺ ഉപയോഗിച്ചാൽ പിഴ അടക്കേണ്ടി വരുമെന്ന് ബെംഗളൂരു പോലീസ്. ഇരുചക്രവാഹനങ്ങളും കാറുകളും അടക്കമുള്ള വാഹനങ്ങൾ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിലോ ബ്ലൂ ടൂത്ത് ഹെഡ്സെറ്റ് വഴിയോ സംസാരിച്ചാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് ജോയിൻ്റ് കമീഷണർ ബി.ആർ. രവികാന്ത ഗൗഡ അറിയിച്ചു. അതേസമയം മൊബൈൽ ഫോണിൽ ഹെഡ് ഫോൺ ഉപയോഗിച്ച് ഗൂഗിൾ മാപ്പ് പ്രവർത്തിപ്പിച്ച് യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

നിയമം ലംഘിക്കുന്നവർക്ക് 1000 രൂപയാണ് പിഴ ഈടാക്കുക. ഹെഡ് ഫോണിൽ പാട്ടു കേട്ടും സംസാരിച്ചും വാഹനയാത്ര നടത്തുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു എന്നതിനാലാണ് നടപടി. വരും ദിവസങ്ങളിൽ ഇതിനായുള്ള പരിശോധന ശക്തമാക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ ട്രാഫിക് പോലീസ്. നിലവിൽ കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം യാത്രക്കിടെ ബ്ലൂ ടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.