റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ 17 കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും തെറിച്ചുവീണ 17 കാരി ലോറി കയറി മരിച്ചു. വെള്ളിയാഴ്ച രാവിലെ മാഗഡി റോഡ് കച്ചൊഹള്ളി ക്രോസിന് സമീപത്താണ് അപകടം നടന്നത്. മൈസൂരു റോഡ് ഗോരിപാളയ സ്വദേശി നുബയാണ് മരിച്ചത്. സഹോദരി അഫ്രീന്, അഹ്റാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഹ്റാനായിരുന്നു സ്കൂട്ടര്‍ ഓടിച്ചിരുന്നത്. മൂന്നു പേരും താവരക്കരയില്‍ പോയി വരുന്നതിനിടെയാണ് അപകടമുണ്ടായത്. കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും മൂവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം പിറകെ വന്ന ലോറി നുബിയയുടെ ശരീരത്തിന് മുകളില്‍ കയറി ഇറങ്ങുകയായിരുന്നു. ലോറി ഡ്രൈവർ അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ മദനായകനഹള്ളി പോലീസ് കേസെടുത്തു.
റോഡിലെ കുഴികള്‍ അടക്കാത്തതു മൂലമുള്ള അപകടങ്ങള്‍ നഗരത്തില്‍ പതിവാകുകയാണ്. രണ്ടു ദിവസം മൂമ്പ് ഇതേ സ്ഥലത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥനായ കൃഷ്ണപ്പ എന്ന വ്യക്തി മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് പേരാണ് ബെംഗളൂരുവിൽ ഇത്തരത്തില്‍ മരിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.