Follow the News Bengaluru channel on WhatsApp

ഐ.പി.എല്‍ വാതുവെപ്പ് സംഘം ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: ക്രിക്കററ്റ് വാതുവെപ്പ് സംഘത്തിലെ മൂന്നു പേർ ബെംഗളുരുവില്‍ അറസ്റ്റിലായി. ജെ.പി. നഗര്‍ സ്വദേശി ബാലചന്ദ്രന്‍(30), കസ്തൂര്‍ബ നഗര്‍ സ്വദേശി രവികുമാര്‍ (28), ഹൊറമാവ് സ്വദേശി പെന്നി ചേതന്‍ (28) എന്നിവരെയാണ് മഡിവാള പോലീസ് അറസ്റ്റു ചെയ്തത്.

ഇവരില്‍ നിന്ന് 59,000 രൂപയും കാറും ബൈക്കും പോലീസ് പിടിച്ചെടുത്തു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇവർ വാതുവെപ്പ് നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഹൊസൂര്‍ മെയിന്‍ റോഡിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിന്റെ വാതുവെപ്പിനിടെയാണ് പരിശോധന നടന്നത്. സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും മഡിവാള പോലീസ് പറഞ്ഞു.

ഓണ്‍ലൈന്‍ ചൂതാട്ട നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക പോലീസ് നിയമം ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.