Follow the News Bengaluru channel on WhatsApp

ഭക്ഷണ വിതരണ ആപ്പുകള്‍ വഴി മയക്കുമരുന്ന് ഇടപാട്; രണ്ടു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ഭക്ഷണ വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി മയക്കുമരുന്നുകള്‍ വിതരണം ചെയ്ത രണ്ടു പേര്‍ ബെംഗളൂരുവില്‍ പിടിയിലായി. രവി, രവി പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും. ഇവരില്‍ നിന്നും 300 എം.ഡി.എം.എ ഗുളികകള്‍, 100 എല്‍.എസ്.ഡി പേപ്പര്‍ ബ്ലോക്കുകള്‍, 350 ഗ്രാം ചരസ്, ഒന്നര കിലോ ഹൈഡ്രോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ഇവക്ക് 60 ലക്ഷത്തോളം രൂപ വിലവരുമെന്ന് സിറ്റി പോലീസ് ജോയിൻ്റ് കമീഷണർ സന്ദീപ് പാട്ടിൽ അറിയിച്ചു. ബെലന്ദൂരിലെ പേയിങ് ഗസ്റ്റ് കെട്ടിടത്തില്‍ വെച്ചാണ് മയക്കുമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തത്

വിദേശത്തു നിന്നും ഡാര്‍ക് നെറ്റ് വഴിയാണ് ഇവര്‍ മയക്കുമരുന്നുകള്‍ ബെംഗളൂരുവില്‍ എത്തിച്ചിരുന്നത്. പുസ്തകങ്ങളിലും സമ്മാനപൊതികളിലും ലഹരിമരുന്നുകള്‍ വെച്ച് ഭക്ഷണസാധനങ്ങള്‍ എന്ന വ്യാജേനയാണ് ഇവര്‍ മയക്കുമരുന്നുകള്‍ ആവശ്യക്കാരന് എത്തിച്ചു നല്‍കിയിരുന്നത്. പിടിയിലായവരെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും പോലീസ് പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.